മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
കൽപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. പിന്നീട് 1996ലും 2001ലും തോറ്റതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താമരശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കേരള സംസ്ഥാന മാർക്കറ്റിങ് സഹകരണ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളാണ്.