video
play-sharp-fill

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : വരുന്ന മൂന്ന് ദിവസം കേരളത്തിൽ മഴ കനക്കും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : വരുന്ന മൂന്ന് ദിവസം കേരളത്തിൽ മഴ കനക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപം കൊണ്ടു. ഇതോടെ കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ കനക്കും.

ന്യൂന മർദ്ദത്തെ തുടർന്ന് വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകുക. അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ച് അതിതീവ്രന്യുന മർദമായി മാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ രാത്രിയോടെ ആന്ധ്രാ പ്രദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായി ന്യൂനമർദ്ദം കരയലേക്ക് പ്രവേശിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ ഒഡിഷ, ആന്ധ്രപ്രദേശ്, കേരള, കർണാടക, തെലുങ്കാന സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വടക്കൻ കേരളത്തിലാണ് ന്യൂനമർദ്ദത്തിന്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 70 കലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ മീൻപിടുത്തക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.