video
play-sharp-fill

സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റു; വീട്ടില്‍ നിന്ന് വഴക്ക് കേള്‍ക്കാതിരിക്കാന്‍ കുട്ടി ഉണ്ടാക്കിയ കള്ളക്കഥയില്‍ ബലിയാടായത് അയല്‍വാസി

സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റു; വീട്ടില്‍ നിന്ന് വഴക്ക് കേള്‍ക്കാതിരിക്കാന്‍ കുട്ടി ഉണ്ടാക്കിയ കള്ളക്കഥയില്‍ ബലിയാടായത് അയല്‍വാസി

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ കുട്ടി വീട്ടില്‍ നിന്ന് വഴക്ക് കേള്‍ക്കാതിരിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയില്‍ ബലിയാടായത് അയല്‍വാസി.

ഇടുക്കി നെടുങ്കണ്ടതണ് സംഭവം. സൈക്കിളില്‍നിന്ന് തള്ളിത്താഴെയിട്ട് സന്തോഷ് തന്നെ കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നായിരുന്നു കുട്ടിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരാതി വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ആരോപണ വിധേയനായിരുന്ന നെടുങ്കണ്ടം സ്വദേശി പുളിക്കപ്പറമ്ബില്‍ സന്തോഷ് നിരപരാധിയാണെന്ന് തെളിഞ്ഞു. വ്യാജ പരാതിയില്‍ സന്തോഷിനെതിരേ എടുത്ത കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

സൈക്കിളില്‍നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടില്‍നിന്ന് വഴക്ക് കേള്‍ക്കാതിരിക്കാന്‍ കുട്ടി ഉണ്ടാക്കിയ കള്ളക്കഥയാണിത്. പരാതി വ്യാജമാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും കുട്ടി മൊഴിയില്‍ ഉറച്ചുനിന്നതോടെയാണ് പൊലീസ് കേസെടുത്തത്.

പരാതി നല്‍കി വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മാതാപിതാക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ് സം​ഗതി കള്ളക്കഥയാണെന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിച്ചു.