video
play-sharp-fill

സൈബർ തട്ടിപ്പ് വീണ്ടും; യുവതിയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് 19 ലക്ഷം രൂപ; പണം പിൻവലിച്ചത് യു.പി.ഐ വഴി.

സൈബർ തട്ടിപ്പ് വീണ്ടും; യുവതിയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് 19 ലക്ഷം രൂപ; പണം പിൻവലിച്ചത് യു.പി.ഐ വഴി.

Spread the love

സ്വന്തം ലേഖകൻ 

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൈബര്‍ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടി. 19 ലക്ഷം രൂപയാണ് പല തവണകളായി വീട്ടമ്മക്ക് നഷ്ടമായത്.മീഞ്ചന്ത ഫാത്തിമ മഹലില്‍ പികെ ഫാത്തിമബിയാണ് തട്ടിപ്പിന് ഇരയായത്. ജൂലൈ 24 നും സെപ്റ്റംബര്‍ 19 നും ഇടയില്‍ പല തവണകളായാണു പണം പിൻവലിച്ചിരിക്കുന്നത്. എടിഎം കാര്‍ഡോ ഓണ്‍ലൈൻ ഇടപാടോ ഇല്ലാത്ത അക്കൗണ്ടാണെങ്കിലും യുപിഐ വഴിയാണു പണം പിൻവലിച്ചിരിക്കുന്നത്.

ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ടിലാണു വൻ തുകയുടെ തട്ടിപ്പു നടന്നത്. 1992മുതല്‍ ഫാത്തിമബിയുടെ പേരിലുള്ളതാണ് അക്കൗണ്ട്. കെട്ടിടവാടക ഇനത്തില്‍ ഫാത്തിമബിക്കു ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്കു വരുന്നത്. അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു. കഴിഞ്ഞ ദിവസം ബാങ്കില്‍ മറ്റൊരു ആവശ്യത്തിനു പോയ മകൻ അബ്ദുല്‍ റസാഖ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്ന് ബാങ്ക് അധികൃതരെ അറിയിച്ച്‌ അക്കൗണ്ട് ഇടപാടുകള്‍ നിര്‍ത്തിവയ്പിച്ചു.

ജൂലൈ 24നാണ് അക്കൗണ്ടില്‍ നിന്ന് ആദ്യമായി പണം നഷ്ടപ്പെടുന്നത്. ആദ്യം ചെറിയ തുകകളായും പിന്നീട് പലതവണകളായി ഒരു ലക്ഷം വീതവുമാണ് പണം പിൻവലിച്ചത്. സംഭവത്തില്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group