video
play-sharp-fill

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: ചോദ്യം ചെയ്യൽ പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമെന്ന് പൊലീസ്

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: ചോദ്യം ചെയ്യൽ പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണ കേസില്‍ ചോദ്യം ചെയ്യൽ വോട്ടെടുപ്പിന് ശേഷംമെന്ന് പൊലീസ്. പ്രതിയായ ഇടത് സംഘടനാ നേതാവ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമാകുമെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഹാജരാവാൻ പൂജപ്പുര പൊലീസ് നോട്ടിസ് നൽകി. കേസെടുത്ത് ഒരാഴ്ചക്ക് ശേഷമാണ് നോട്ടീസ് നൽകുന്നത്. സംഭവത്തെ തുടര്‍ന്ന്, ഓഗസ്റ്റ് 30ന് പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണു തന്റെ പിതാവെന്നും അധികാര ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടിയിരുന്നു.

പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സൈബർ ആക്രമണം. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നുമായിരുന്നു അച്ചു ഉമ്മൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതിനു ശേഷം പൂജപ്പുര പോലീസില്‍ പരാതിയും നല്‍കി.