
തിരുവനന്തപുരം: തൊഴിൽ രഹിതരായ യുവാക്കളെയും വിദ്യാർത്ഥികളെയും സാധാരണക്കാരായ വ്യക്തികളെയും ലക്ഷ്യമിടുന്ന പുതിയ സൈബർ തട്ടിപ്പ് പദ്ധതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇരകൾക്ക് പണം നഷ്ടപ്പെടുക മാത്രമല്ല, സൈബർ അടിമത്തത്തിലേക്ക് നിർബന്ധിതരാക്കുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. 2016-ൽ ചൈനയിലാണ് ഈ സൈബർ തട്ടിപ്പ് ഉടലെടുത്തത്.
ഇരകളുമായി വിശ്വാസം വളർത്തിയെടുക്കുകയും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്കീമുകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും, ആദ്യമാദ്യം ചെറിയ ലാഭം നൽകി ഇരകളുടെ വിശ്വാസം പൂർണമായി നേടിയെടുക്കുകയും ചെയ്യുന്നു . പിന്നീട് ഇരയുടെ മുഴുവൻ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുകായും ചെയ്യുന്നതാണ് ഈ സൈബർ കുറ്റവാളികളുടെ രീതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൂഗിളിന്റെ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതായും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതോ ആണ്.



