നടുക്കം മാറാതെ നാട്ടുകാർ; കെഎസ്ഇബി ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി വൈദ്യുതി ലൈനിൽ കുടുങ്ങി; വൈദ്യുതി ലൈനിൽ കുടുങ്ങിയതോടെ രക്തസമ്മർദ്ദം കൂടി ദേഹാസ്വാസ്ഥ്യം; ഒടുവിൽ രക്ഷകരായത് നാട്ടുകാർ

Spread the love

പത്തനംതിട്ട: പത്തനംതിട്ട കുമ്പനാടിനെ നടുക്കി കെഎസ്ഇബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനിൽ കുടുങ്ങി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയായ അൻവർ അലിയാണ് കെഎസ്ഇബിയുടെ ജോലിക്കിടെ വൈദ്യുതി ലൈനിൽ കുടുങ്ങിയത്.

video
play-sharp-fill

പശ്ചിമ ബംഗാൾ സ്വദേശിയായ അൻവർ അലി ജോലിക്കിടെ വൈദ്യുതാഘാതം ഏറ്റ് ലൈനിൽ കുടുങ്ങിപ്പോകുകയായിരുന്നു.

ഏറെ പരിശ്രമത്തിനു ശേഷമാണ് ഗുരുതരാവസ്ഥയിലായ അൻവർ അലിയെ പുറത്തെടുത്തത്. ഫയർഫോഴ്സ് എത്തും മുൻപേ നാട്ടുകാർ തന്നെ ഇയാളെ പുറത്തെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതി ലൈനിൽ കുടുങ്ങിയപ്പോൾ രക്തസമ്മർദ്ദം കൂടി അൻവർ അലിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പുറത്തെത്തിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വ്യക്തമാകുന്നത്.