video
play-sharp-fill

ഓരോ ആവശ്യങ്ങൾക്കുമുള്ള വലുതും ചെറുതുമായ ഉപകരണങ്ങൾ ഇന്ന് വീടുകളിലുണ്ട്; ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിലും വൈദ്യുതി ബില്ല് കൂടാൻ സാധ്യതയുണ്ട്; വൈദ്യുതി ഉപയോഗിക്കുമ്പോൾ സ്ഥിരമായി ആവർത്തിക്കുന്ന അബദ്ധങ്ങൾ ഒഴിവാക്കാം!

ഓരോ ആവശ്യങ്ങൾക്കുമുള്ള വലുതും ചെറുതുമായ ഉപകരണങ്ങൾ ഇന്ന് വീടുകളിലുണ്ട്; ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിലും വൈദ്യുതി ബില്ല് കൂടാൻ സാധ്യതയുണ്ട്; വൈദ്യുതി ഉപയോഗിക്കുമ്പോൾ സ്ഥിരമായി ആവർത്തിക്കുന്ന അബദ്ധങ്ങൾ ഒഴിവാക്കാം!

Spread the love

വേനൽക്കാലമായതോടെ വീടുകളിൽ വൈദ്യുതി ഉപയോഗം കൂടിയിട്ടുണ്ട്. ഇതോടെ മാസം അവസാനം ആകുമ്പോഴേക്കും വലിയൊരു തുകയാണ് വൈദ്യുതി ബില്ല് വരുന്നത്. ഓരോ ആവശ്യങ്ങൾക്കുമുള്ള വലുതും ചെറുതുമായ ഉപകരണങ്ങൾ ഇന്ന് വീടുകളിലുണ്ട്.

ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിലും വൈദ്യുതി ബില്ല് കൂടാൻ സാധ്യതയുണ്ട്. വൈദ്യുതി ഉപയോഗിക്കുമ്പോൾ സ്ഥിരമായി ആവർത്തിക്കുന്ന അബദ്ധങ്ങൾ ഒഴിവാക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.

ഫ്രിഡ്‌ജും ഫ്രീസറും 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രിഡ്ജിന്റെ ഡോർ തുറന്നാൽ ഉടനെ അടയ്ക്കാൻ പറയുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഫ്രിഡ്ജ് തുറന്ന് വയ്ക്കുമ്പോൾ കൂടുതൽ വൈദ്യുതി ചിലവാകുമെന്ന് കരുതിയാണ് ഇങ്ങനെ പറയുന്നത്.

എന്നാൽ ഇത് മാത്രമല്ല, ഫ്രിഡ്ജിൽ സാധനങ്ങൾ നിറച്ച് വെച്ചാലും വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സാധിക്കും. ഭക്ഷണങ്ങൾ ഇൻസുലേഷനെ പോലെ പ്രവർത്തിച്ച് ഫ്രിഡ്ജിൽ തണുപ്പിനെ നിലനിർത്തുന്നു. ഇതോടെ വളരെ കുറച്ച് ഊർജം മാത്രമേ ഫ്രിഡ്ജിന് ആവശ്യമായി വരുന്നുള്ളൂ.

വൈദ്യുതി ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യാം

ഉപയോഗിച്ച് കഴിഞ്ഞാലും പ്ലഗ് ഓഫ് ചെയ്യാതിരുന്നാൽ അതിൽ നിന്നും ഊർജ്ജം വന്നുകൊണ്ടേയിരിക്കും. ഇത് വൈദ്യുതി ബില്ല് കൂടുതലാകാൻ കാരണമാകുന്നു. അതിനാൽ തന്നെ വീട്ടിലുള്ള ടിവി, ഫ്രിഡ്ജ്, കംപ്യൂട്ടർ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞാൽ ഉടനെ അൺപ്ലഗ് ചെയ്യാൻ ശ്രദ്ധിക്കണം.

എൽ.ഇ.ഡി ലൈറ്റിംഗ് 

സാധാരണ ഉപയോഗിക്കുന്ന ബൾബുകളിൽ നിന്നും 90 ശതമാനം ഊർജ്ജം മാത്രമാണ് എൽ.ഇ.ഡി ലൈറ്റുകൾക്ക് ആവശ്യമായി വരുന്നത്. അതിനാൽ തന്നെ വളരെ കുറച്ച് വൈദ്യുതി മാത്രമാണ് ചിലവാകുന്നത്. ഇത് വലിയ തോതിൽ വൈദ്യുതി ബില്ല് കുറയ്ക്കാൻ സഹായിക്കുന്നു.