
ഉപയോഗിച്ച വെള്ളരിയുടെ തൊലി കളയാറാണോ പതിവ്; എങ്കിൽ ഇനി മുതൽ അത് വേണ്ട; പരിസ്ഥിതി സൗഹൃദമായ രീതിയില്‍ പുനരുപയോഗിക്കാം
കോട്ടയം: വെള്ളരിയുടെ തൊലിയില്‍ നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് പരിസ്ഥിതി സൗഹൃദമായ രീതിയില്‍ പുനരുപയോഗിക്കാൻ സാധിക്കും.
ഉപയോഗം കഴിഞ്ഞ വെള്ളരിയുടെ തൊലി നിങ്ങള്‍ ഇനി കളയരുത്. നിരവധി ഗുണങ്ങള്‍ വെള്ളരിയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് പരിസ്ഥിതി സൗഹൃദമായ രീതിയില്‍ പുനരുപയോഗിക്കാൻ സാധിക്കും.
പ്രതലങ്ങള്‍ വൃത്തിയാക്കാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളരിയുടെ തോല്‍ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയില്‍ അടുക്കള വൃത്തിയാക്കാൻ സാധിക്കും. കറപുരണ്ട ഗ്യാസ് സ്റ്റൗ, സ്റ്റീല്‍ പ്രതലങ്ങള്‍, പൈപ്പുകള്‍ എന്നിവ വൃത്തിയാക്കാൻ വെള്ളരിയുടെ തൊലി ഉപയോഗിക്കാവുന്നതാണ്.
ഫേസ് മാസ്കായി ഉപയോഗിക്കാം
വെള്ളരിയുടെ തൊലി ചർമ്മത്തെ മൃദുലമാക്കുകയും ഹൈഡ്രേറ്റ് ആക്കി വയ്ക്കാനും സഹായിക്കുന്നു. തൈര് അല്ലെങ്കില്‍ അലോ വേരയോടോപ്പം ചേർത്ത് 10 മിനിട്ടോളം മുഖത്ത് തേച്ചുപിടിപ്പിച്ചാല്‍ നിങ്ങള്‍ക്ക് തിളങ്ങുന്ന ചർമ്മം ലഭിക്കും.
ഡീറ്റോക്സ് വാട്ടർ ഉണ്ടാക്കാം
ഒരു കപ്പ് വെള്ളത്തില്‍ വെള്ളരിയുടെ തൊലി ഇട്ടാല്‍ ഡീറ്റോക്സ് വെള്ളം തയ്യാറാക്കാൻ സാധിക്കും. വേനല്‍ക്കാലത്ത് ഡീറ്റോക്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് എപ്പോഴും നിങ്ങളെ ഹൈഡ്രേറ്റ് ആയിരിക്കാൻ സഹായിക്കുന്നു.
പ്രകൃതിദത്ത കീടനാശിനിയായും ഉപയോഗിക്കാം
വെള്ളരിയുടെ തൊലി പ്രകൃതിദത്ത കീടനാശിനിയായും ഉപയോഗിക്കാൻ സാധിക്കും. അടുക്കളയുടെ മൂലകളിളും ചെടികളിലുമൊക്കെ വെക്കുകയാണെങ്കില്‍ ഏത് കീടങ്ങളെയും പമ്പ കടത്താൻ വെള്ളരിയുടെ തോല്‍ ധാരാളമാണ്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ കീടങ്ങളെ അകറ്റാൻ സാധിക്കും. കൂടാതെ ഇത് വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ഗാർഡൻ കമ്പോസ്റ്റ് ആക്കാം
നിരവധി പോഷക ഗുണങ്ങളുള്ള ഒന്നാണ് വെള്ളരി. അതിനാല്‍ തന്നെ വെള്ളരിയുടെ തൊലി ചെടികള്‍ക്ക് വളരാൻ നല്ലൊരു വളമാണ്. മറ്റ് രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ പ്രകൃതിദത്തമായ രീതിയില്‍ ചെടികളെ വളരാൻ സഹായിക്കുന്നതുകൊണ്ട് തന്നെ ബാക്കി വന്ന വെള്ളരിയുടെ തൊലി ഗാർഡൻ കമ്പോസ്റ്റാക്കി ഉപയോഗിക്കാവുന്നതാണ്.