
ഗായകൻ വേടനെതിരെ നടന്നത് ഭരണകൂട ഭീകരത : സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയുടെ പ്രതിഷേധം മെയ് 3ന് കോട്ടയത്ത്
കോട്ടയം : ഗായകൻ വേടനെ പുലിപ്പല്ല് കേസിൽ ശിക്ഷിക്കുവാൻ സർക്കാർ തലത്തിൽ ഗൂഡാലോചന നടന്നുവെന്ന് ആരോപിച്ച് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 03 ശനിയാഴ്ച വൈകുന്നേരം 4:00 ന് കോട്ടയം കലക്ടറേറ്റ് പടിക്കൽ നിന്ന് പ്രതിഷേധ മാർച്ചും തിരുനക്കര മൈതാനത്തിന്റെ പരിസരത്ത് പൊതുസമ്മേളനവും നടത്തുമെന്ന് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്, ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ് എന്നിവർ അറിയിച്ചു.
പുലിപ്പല്ല് കേസിൽ വനം വകുപ്പ് മന്ത്രി മലക്കം മറിഞ്ഞുള്ള നിലപാടുകളാണ് സ്വീകരിച്ചത്. കോടതിയിൽ വേടനെ അന്താരാഷ്ട്ര കുറ്റവാളിയാക്കുവാനും ജയിലിൽ അടയ്ക്കുവാനുമുള്ള ശ്രമങ്ങളാണ് സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായത്. ആഭ്യന്തര വകുപ്പ് അറിയാതെ അറസ്റ്റ് നടക്കില്ലന്നും നേതാക്കൾ ആരോപിച്ചു.
Third Eye News Live
0