Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നാദാപുരം : വീട് കയറി ആക്രമണം നടത്തിയ ശേഷം ഒളിവിൽ പോയി പൊലീസിനെ ഭീഷണിപ്പെടുത്തിയ ഗുണ്ടാതലവൻ പിടിയിൽ.

കണ്ണൂർ നാറാത്ത് സ്വദേശി ഷമീമീനെയാണ് നാദാപുരം സിഐ ഇ വി ഫായിസ് അലിയും സംഘവും അറസ്റ്റ് ചെയ്തത്. നാറത്ത് നിന്നും അന്വേഷണ സംഘത്തെ വെട്ടിച്ച്‌ കടന്നു കളഞ്ഞ ഷമീമിനെ ബലമായി കീഴടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ കക്കാട് എന്ന സ്ഥലത്ത് വെച്ചാണ് പിടിയിലായത്. എഎസ്‌ഐ മനോജ് രാമത്ത്, സിപിഒ ഷാജി വലിയവളപ്പില്, സന്തോഷ് മലയില്, ഡ്രൈവര് സിപിഒ പ്രദീപന്, എംഎസ് പിയിലെ വി ടി വിജേഷ് എന്നിവർ അടങ്ങിയ സംഘമാണ് ചെറുത്ത് നിന്ന ക്രിമിനലിനെ കീഴടക്കിയത്.

ചൊവ്വാഴ്ച്ച രാത്രിയാണ് തണ്ണീർപന്തല് കടമേരി റോഡിലെ പാലോറ നസീറിന്റെ വീട്ടിൽ ഏട്ട് അംഗ ഗുണ്ടാസംഘം ആക്രമണം നടത്തിയത്. രാത്രി സംഭവ സ്ഥലത്ത് നിന്നും പിടികൂടിയ സഹദ് എന്ന യുവാവിനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബുധനാഴ്ച്ച വൈകീട്ട് ഇന്സ്റ്റാഗ്രാമില് ലൈവ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്.

കഞ്ചാവ് ക്വട്ടേഷന് ഉള്പെടെയുള്ള നിരവധി ക്രിമിനല് കേസുകളില് പ്രതിയാണ് ഷമീം.

കണ്ണൂര് സിറ്റി സ്വദേശിയുടെ കാര് കഞ്ചാവ് കേസിലെ പ്രതി പാലോറ നിയാസ് കഴിഞ്ഞ ദിവസം കടത്തികൊണ്ടു വന്നിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് രണ്ട് കാറുകളിലായി എട്ടംഗ ഗുണ്ടാ സംഘം എത്തിയത്. ലഹരി വില്പ്പനയിലെ സാമ്പത്തിക തര്ക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ വെച്ച്‌ ചർച്ച നടക്കുന്നതിനിടെ ഗുണ്ടാ സംഘാംഗങ്ങളും നിയാസിന്റെ ആളുകളുമായി സംഘർഷം ഉണ്ടായി.

ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ സംഘാംഗങ്ങള് ആയുധങ്ങൾ ഉപയോഗിച്ച്‌ നാട്ടുകാരെയും ആക്രമിച്ച്‌ പരിക്കേല്പ്പിച്ചിരുന്നു. സംഭവത്തിൽ എട്ട് പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.