
അമ്പമ്പോ…ഇതെന്തൊരു നാട് …….? കൈക്കൂലി കേസ് പിടികൂടുന്നതിൽ സർവ്വകാല റിക്കാർഡിട്ട് വിജിലൻസ് ; കൈക്കൂലി കൊടുക്കാതെ സർക്കാർ ആഫീസുകളിൽ ഒരുപേപ്പറും ചലിക്കില്ല…. കോവിഡ് പ്രതിസന്ധിയിലും കൈക്കൂലിക്ക് ഒരു കുറവുമില്ല….കൈക്കൂലിയായി പണം മാത്രമല്ല പെണ്ണും വേണം; രണ്ട് വർഷത്തിനിടെ പിടികൂടിയത് 33 കൈക്കൂലിക്കാരെ
സ്വന്തം ലേഖകൻ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി. സര്‍വകലാശാല കാമ്പസില്‍ നിന്നു ആര്‍പ്പൂക്കര സ്വദേശിനിയായ സര്‍വകലാശാല അസിസ്‌റ്റൻ്റ് എൽസിയേയും, പ്രൊവിഡൻറ് ഫണ്ടിലെ അപാകത പരിഹരിക്കാൻ സമീപിച്ച അധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്നാവശ്യപ്പെട്ട പിഎഫ് നോഡൽ ഓഫീസർ വിനോയ് ചന്ദ്രനേയും വിജിലന്‍സ് പിടികൂടിയത് മാസങ്ങൾ മുൻപ് മാത്രമാണ്.
കോട്ടയത്തെ ഹോട്ടലില്‍നിന്നാണ് കാസര്‍കോഡ് സ്വദേശിയായ വിനോയ് ചന്ദ്രനെ വിജിലന്‍സ് പൊക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കൂലി വാങ്ങുന്നതിനിടെ ജലസേചന വകുപ്പിലെ ജീവനക്കാരിയാണ് ഏറ്റവും ഒടുവില്‍ വിജിലന്‍സ് പിടിയിലായത്. സബ് ഡിവിഷന്‍ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ചങ്ങനാശേരി പെരുന്ന സ്വദേശിനി ബിനു ജോസാണു പിടിയിലായത്. രണ്ടര ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക മാറിയെടുക്കുന്നതിനായി 10,000 രൂപയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
സേവനങ്ങള്‍ക്ക് കൈക്കൂലിയും പാരിതോഷികവും ആവശ്യപ്പെടുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ പൊതുജനങ്ങള്‍ക്കും പരാതി നല്‍കാമെങ്കിലും പലര്‍ക്കും ഇപ്പോഴും ഈ അറിവില്ല. ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ അഴിമതിക്കാരായ ഉദ്യോഗസ്‌ഥരെ കുടുക്കാന്‍ കഴിയുമെന്നു വിജിലന്‍സ് ഉദ്യോഗസ്‌ഥര്‍ പറയുന്നു.
കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പരാതികൾ കിഴക്കൻ മേഖല വിജിലൻസ് എസ്.പിയുടെ കോട്ടയത്തുള്ള ഓഫീസിൽ നേരിട്ടറിയിക്കാവുന്നതാണ്. 0481 2585144, 2585501 എന്ന നമ്പരില്‍ വിവരം അറിയിച്ചാൽ മതിയാകും
അഴിമതി കേസിൽ വിജിലൻ സംഘം പിടികൂടിയവർ
1. തൃശൂർ വാഴാനി ഫോറസ്റ്റ് റേഞ്ച് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മഹേഷ്.
2. കോട്ടയം വൈക്കം താലൂക്ക് ആശുപത്രി സർജൻ ഡോ.ശ്രീരാഗ്
3. മുണ്ടക്കയം പോലീസ് ഇൻസ്പെക്ടർ ഷിബു കുമാറും സഹായി സുദീപ് ജോസും.
4. തൃശ്ശൂർ ചുണ്ടൽ ഗ്രാമപഞ്ചായത്ത് ഓവർസിയർ മഹേഷ്. ഏജന്റ് സനൽ
5. കോട്ടയം മുഴുക്കുളം സർക്കാർ മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ അജോ ജോസഫ്.
6. ഇടുക്കി പീരുമേട് താലൂക്ക് ഭൂമി പതിവ് സ്‌പെഷ്യൽ തഹസിൽ ദാർ യൂസഫ് റാവുത്തർ.
7. പാലക്കാട് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഖിൽ
8. ഇടുക്കി കുമളി ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് അജിത്ത് കുമാർ.
9. പത്തനംതിട്ട പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വില്ലേജ് ഏക്‌സ്‌റ്റൻഷൻ ഓഫീസർ എ സതീഷ് കുമാർ.
10. കണ്ണൂർ പട്ടുവം വില്ലേജ് ഓഫീസർ ബി ജസ്റ്റിസ്
11. കോട്ടയം കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ സബ്‌ഇൻസപക്ടർ അനിൽ കുമാർ
12. തിരുവനന്തപുരം തിരുവനന്തപുരം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ സലീം.
13. ഇടുക്കി കുട്ടപ്പന മുനിസിപ്പാലിറ്റിയിലെ റെവന്യൂ ഇൻസ്പെക്ടർ ഷിജു.എ.അസീസ്
14. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.ബിജു
15. മലപ്പുറം ഒഴൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ഗിരീഷ് കുമാർ
16. ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ഷൈൻ ജോസഫ്, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ നാദിർഷ.
17. തിരുവനന്തപുരം, കേരള വാർട്ടർ അതോറിറ്റി പബ്ലിക്ക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്‌സി.എഞ്ചീനിയർ ജോൺ കോശി
18. കണ്ണൂർ, പയ്യന്നൂർ സബ് ആർടിഒ ഓഫീസിലെ അസി.മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്‌ടർ പി വി പ്രസാദ്.
19. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പബ്ലിക്ക് റിലേഷൻവകുപ്പിലെ ആഡിയോ വീഡിയോ ഓഫീസർ വിനോദ് കുമാർ.
20 ഇടുക്കി വട്ടവട വില്ലേജ് ഓഫീസർ സമദ്, ഫീൽഡ് അസിസ്‌റ്റന്റ് അനീഷ്.
21. തിരുവനന്തപുരം, വട്ടിയൂറക്കാവ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്‌റ്റന്റ് എം കെ മാത്യു.
22. കാസർകോഡ്, ചീമേനി വില്ലേജ് ഓഫീസർ സന്തോഷ്, വില്ലേജ് അസിസ്‌റ്റന്റ് മഹേഷ്.
23. കണ്ണൂർ, മുനിസിപ്പൻ കോർപ്പറേഷൻ പൂഴാതി സോണൽ ഓഫീസിലെ റവന്യു ഇൻസ്‌പെക്‌ടർ സതീഷ്
24. വയനാട്,കൽപ്പറ്റ സെൻട്രൽ ടാക്‌സ് ആന്റ് സെൻട്രൽ എക്‌സൈസ് കമ്മീഷണറേറ്റിലെ ഹെഡ് ഹവീൽദാർ സജി തോമസ്.
25. കാസർകോഡ് , ചെങ്ങളം കൃഷി ഓഫീസർ അജി പി.റ്റി
26 തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം മേധാവി ഡോ. ബാലഗോപാൽ.
27. കൊല്ലം, ഉമയന്നൂർ പഞ്ചായത്തിലെ ഓവർസീയർ രാജു രാമചന്ദ്രൻ.
28. കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർ എം എം ഹാരിസ്.
29. പത്തനംതിട്ട, ഓമല്ലൂർ വില്ലേജ് ഓഫീസർ സന്തോഷ് കുമാർ.
30.ഇടുക്കി പട്ടികജാതി വികസനവകുപ്പിലെ സീനിയർ ക്ലർക്ക് റഷീദ് പനയ്‌ക്കൽ
31.സി.ജെ എൽസി, എം ജി യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ്
32. വിനോയ് ചന്ദ്രൻ പ്രൊവിഡൻറ് ഫണ്ട് നോഡൽ ഓഫീസർ
33. ബിനു ജോസ്, മൈനർ ഇറിഗേഷൻ അസി.എഞ്ചിനീയർ