Spread the love

മലപ്പുറം: രാത്രിയിൽ പെൺസുഹൃത്തിന്റെ വീട്ടിലെത്തി. യുവതിയുടെ സഹോദരന്‍മാരും ബന്ധുക്കളും ചേര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും വാഹനത്തിൽ കയറ്റി ബീച്ചില്‍ കൊണ്ടുപോയി മര്‍ദിച്ച്‌ അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ചുവെന്ന് പരാതി.

video
play-sharp-fill

പുതുപൊന്നാനി ആലിയാമിന്റകത്ത് മുബഷീറിനെ(26)യാണ് ക്രൂരമായി മര്‍ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഗുരുതര പരിക്കേറ്റ മുബഷീര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയുടെ ബന്ധുക്കളായ നാലു പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നു പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ അറിയിച്ചു.
മന്ദലാംകുന്നുള്ള സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ മുബഷീറിനെ വെള്ളിയാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന്‍മാരും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group