video
play-sharp-fill

വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ പിന്നാലെ വന്ന് കടന്നുപിടിച്ച് ചുംബിച്ചു; മത്സ്യതൊഴിലാളിയായ യുവാവ് അറസ്റ്റില്‍

വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ പിന്നാലെ വന്ന് കടന്നുപിടിച്ച് ചുംബിച്ചു; മത്സ്യതൊഴിലാളിയായ യുവാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

ചന്തേര: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ പിന്നാലെ വന്ന് കടന്നുപിടിച്ച് ചുംബിച്ച മത്സ്യതൊഴിലാളിയായ യുവാവ് അറസ്റ്റില്‍. മലപ്പുറം പള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി കെ.പി ഹൗസില്‍ അര്‍ഷാദിനെ(23)യാണ് അറസ്റ്റിലായത്.

ചന്തേര എസ്ഐ എംവി ശ്രീദാസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ലക്ഷ്മണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ രമേശന്‍, സിവില്‍ പോലീസ് ഓഫിസര്‍ സുധീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ 20ന് രാത്രിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന 38കാരിയായ ഭര്‍തൃമതിയെ പടന്ന വലിയപറമ്പിന് സമീപത്ത് വച്ച് പ്രതി കടന്നുപിടിച്ച് കഴുത്തില്‍ ചുംബിച്ചു മാനഹാനി വരുത്തുകയായിരുന്നുവെന്നായിരുന്നു പരാതി. പോലിസ് കേസെടുത്തതോടെ ദിവസങ്ങള്‍ക്ക് മുമ്പ് മത്സ്യബന്ധത്തിന് പ്രദേശത്തിയ ഇയാള്‍ സ്ഥലം വിട്ടു. യുവതി നല്‍കിയ സൂചനയും പിന്നാലെ ഇയാളെ കാണാതായതും കേസിനു വഴിത്തിരിവായി.

പോലീസ് അന്വേഷണത്തിനിടെ ഇയാള്‍ അവസാനമായി മൊബെല്‍ ഫോണില്‍ റീചാര്‍ജ് ചെയ്ത കട കണ്ടെത്തുകയും തുടര്‍ന്ന് കടയുടമയില്‍ നിന്ന് നമ്പര്‍ വാങ്ങി പ്രതിയുടെ പേരു വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തിനു പിന്നാലെ മലപ്പുറത്തേക്ക് കടന്ന ഇയാള്‍ രണ്ടു ദിവസം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കകയായിരുന്നു.

പ്രതി മലപ്പുറത്തെ കടലുണ്ടി നഗരത്തിലെ വീട്ടില്‍ എത്തിയതായി സൂചന ലഭിച്ചതോടെ പോലിസ് സംഘം അവിടേക്ക് തിരിച്ചു. പുലര്‍ച്ചെയോടെ പോലിസ് സംഘം പ്രതിയുടെ വീട്ടില്‍ എത്തി പിടികൂടുകയായിരുന്നു. മലപ്പുറത്തു നിന്നും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.