
ചൈനയിലെ കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു; 133 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായി സൂചന ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
സ്വന്തം ലേഖിക
ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്. 133 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് വിവരം പുറത്തുവിട്ടത്. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. 3.5 ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബ ന്ധം 2.22 ഓട് കൂടി വിച്ഛേദിക്കപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനം തകര്‍ന്നുവീണതോടെ പ്രദേശത്തെ പര്‍വ്വതത്തില്‍ തീപിടുത്തവും ഉണ്ടായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന വിമാനത്തിലുള്ളവരെക്കുറിച്ച് നിലവില്‍ വിവരമില്ല.
Third Eye News Live
0