ഡിവൈഎഫ്‌ഐ റെഡ് ആർമി ഗ്രൂപ്പിൽ നീലച്ചിത്രം: സിപിഎം കുമരകം ലോക്കൽ കമ്മിറ്റി അംഗം കുടുക്കിൽ; അശ്ലീല വീഡിയോ ഷെയർ ചെയ്തത് ബ്രാഞ്ച് സെക്രട്ടറിയുടെ മകൾ കൂടി അംഗമായ ഗ്രൂപ്പിൽ

തേർഡ് ഐ ന്യൂസ്
കുമരകം: വനിതാ പ്രവർത്തകരും, സിപിഎം ലോക്കൽ
സെക്രട്ടറിയുടെ മകളും അടങ്ങിയ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ അശ്ലീല വീഡിയോ അയച്ച സിപിഎം ലോക്കൽ കമ്മിറ്റി അംഗം വെട്ടിലായി. ഡിവൈഎഫ്‌ഐ റെഡ്ആർമി കുമരകം, മിറാഷ് കുമരകം എന്നീ ഗ്രൂപ്പുകളിലാണ് ലോക്കൽ കമ്മിറ്റി അംഗം അശ്ലീല വീഡിയോ അയച്ചത്. വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും പാർട്ടി വൃത്തങ്ങൾ വൻ ചർച്ചയായി മാറുകയും, സ്‌ക്രീൻ ഷോട്ട് പ്രചരിക്കുകയും ചെയ്തത് കുമരകത്തെ സിപിഎമ്മിനെയും, ലോക്കൽ കമ്മിറ്റി അംഗത്തെയും വെട്ടിലാക്കി. കുമരകം സൗത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം കെ.പി സുരേഷാണ് രണ്ട് ഗ്രൂപ്പുകളിൽ അശ്ലീല വീഡിയോ സന്ദേശങ്ങൾ അയച്ചത്. സംഭവം വിവാദമായതോടെ ഗ്രൂപ്പിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും സംഭവം ഇപ്പോഴും ചൂടാറാതെ കുമരകത്ത് വൻ ചർച്ചയായി മാറിയിട്ടുണ്ട്.

ബ്രാഞ്ച് സെക്രട്ടറിയുടെ മകൾ, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗമായ യുവതി, ജില്ലാ പഞ്ചായത്തംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എന്നിവരും നിരവധി വനിതകളും അടങ്ങുന്ന ഗ്രൂപ്പാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് കുമരകം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെ.പി സുരേഷ് രണ്ട് ഗ്രൂപ്പുകളിൽ അശ്ലീല വീഡിയോ അയച്ചത്. സിപിഎം കുമരകം ബ്രാഞ്ച് സെക്രട്ടറിയുടെ മകളും അൻപതിലേറെ വനിതാ പ്രവർത്തകരും ഉള്ള വാട്‌സ് അപ്പ് ഗ്രൂപ്പിലാണ് ലോക്കൽ കമ്മിറ്റി അംഗം അശ്ലീല വീഡിയോ അയച്ചത്. വീഡിയോ കണ്ടതോടെ പല പെൺകുട്ടികളും പാർ്ട്ടി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ സുരേഷ് വീഡിയോ ഡിലീറ്റ് ചെയ്തു.
എന്നാൽ, ഇതിനോടകം തന്നെ പലരുടെയും ഫോണിൽ വീഡിയോ ഡൗൺലോഡ് ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു. പാർട്ടി പ്രവർത്തകർ പാലിക്കേണ്ട പ്രാഥമിക അച്ചടക്കം പോലും പാലിക്കാതെയാണ് സോഷ്യൽ മീഡിയയിൽ സുരേഷ് ഇടപെട്ടതെന്നാണ് സിപിഎമ്മിൽ ഇപ്പോൾ ഉയർന്നിരിക്കുന്ന ചർച്ചകൾ. സുരേഷിന്റെ പെരുമാറ്റ ദൂഷ്യം പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്നാണ് ഉയരുന്ന വിമർശനം. ഈ സാഹചര്യത്തിൽ സുരേഷിനെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും പാർട്ടി പ്രവർത്തകരും അണികളും ആവശ്യപ്പെടുന്നു.
ഡിവൈഎഫ്‌ഐ റെഡ് ആർമി ഗ്രൂപ്പിൽ രക്തസാക്ഷി ധനരാജിന്റെ വീഡിയോ ഇട്ടതിനു പിന്നാലെയാണ് സുരേഷ് വാട്‌സ് അപ്പ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ സുരേഷ് ലോക്കൽ സെക്രട്ടറിയെയും ഗ്രൂപ്പ് അഡ്മിനുകളെയും വിളിച്ച് മാപ്പ് പറഞ്ഞെങ്കിലും സംഭവം വിവാദമായി തന്നെ തുടരുകയാണ്.