video
play-sharp-fill

പന്ത്രണ്ടോളം മുള്ളുകൾ ശരീരത്തില്‍ തുളച്ചുകയറി ; കണ്ണൂരിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് പരിക്ക്

പന്ത്രണ്ടോളം മുള്ളുകൾ ശരീരത്തില്‍ തുളച്ചുകയറി ; കണ്ണൂരിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് പരിക്ക്

Spread the love

കണ്ണൂർ : കൂത്തുപറമ്പ് കണ്ടേരിയില്‍ മുള്ളൻപന്നിയുടെ ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റു.

കണ്ടേരി തസ്മീറ മൻസിലില്‍ മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. പുലർച്ചെ 5 മണിയോടെ പിതാവ് താജുദ്ദീനൊപ്പം സ്കൂട്ടറില്‍ മസ്ജിദിലേക്ക് പോകവേ മുള്ളൻപന്നി റോഡിന് കുറെ ചാടുകയും നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയുമായിരുന്നു.

മുള്ളൻ പന്നിയുടെ ശരീരത്തില്‍ നിന്നുതിർത്ത മുള്ളുകളാണ് ശാദിലിന്റെ ദേഹത്തേക്ക് തുളച്ച്‌ കയറിയത്. 12 ഓളം മുള്ളുകള്‍ ശരീരത്തില്‍ തുളച്ചുകയറി. ഇടതു കൈപ്പത്തിയില്‍ മുള്ള് ആഴത്തില്‍ തറച്ച്‌ പുറത്തേക്ക് എത്തിയ നിലയിലായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group