Spread the love

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങള്‍ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

video
play-sharp-fill

പിണറായി വിജയനെയോ തന്നെയോ നേതൃത്വത്തില്‍ നിന്ന് മാറ്റാനാകുമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും അത്തരമൊരു സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം മേഖലാ റിപ്പോർട്ടിങ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു ഗോവിന്ദന്റെ പ്രതികരണം. പാർട്ടി നേതൃത്വത്തെ സംബന്ധിച്ച്‌ പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ക്കും ചർച്ചകള്‍ക്കും അടിസ്ഥാനമില്ലെന്നും നിലവിലെ നേതൃത്വം തന്നെ തുടരുമെന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയനെയും തന്നെയും മാറ്റിക്കളയാമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ യാഥാർഥ്യത്തില്‍ നിന്ന് അകന്നതാണെന്നും അത് നടക്കാൻ പോകുന്നില്ലെന്നും ഗോവിന്ദൻ തുറന്നുപറഞ്ഞു.

തന്നെ മാറ്റും, പിണറായിയെ മാറ്റും, സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കും, സംസ്ഥാന കമ്മിറ്റി തന്നെ അഴിച്ചുപണിയും എന്നെല്ലാം ചില പ്രചാരണങ്ങളുണ്ട്. ചിലരൊക്കെ ആ ആവശ്യക്കാരാണ്.

താനുറപ്പിച്ചു പറയുന്നു, ഒന്നും സംഭവിക്കാൻ പോകുന്നില്ല. എല്ലാവരെയും മാറ്റിയിട്ട് പിന്നെ ആരെ വയ്ക്കാനാണ്? – ഗോവിന്ദൻ ചോദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടർന്ന് നേതൃമാറ്റമെന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമായി ഉയർന്നിരുന്നു. ഇതിനെയാണ് സെക്രട്ടറി തള്ളിക്കളഞ്ഞത്.