സി.പി.എം സംസ്ഥാന നേതാക്കളൊട്ടാകെ ക്വാറന്റൈനിലേക്ക് ; ക്വാറന്റൈനിൽ പോകുന്നവരിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും : നടപടി മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

സി.പി.എം സംസ്ഥാന നേതാക്കളൊട്ടാകെ ക്വാറന്റൈനിലേക്ക് ; ക്വാറന്റൈനിൽ പോകുന്നവരിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും : നടപടി മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന നേതാക്കളൊട്ടാകെ ക്വാറന്റൈനിലേക്ക്.

മന്ത്രി തോമസ് ഐലക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയുമടക്കം 18 മുതിർന്ന നേതാക്കളാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധനമന്ത്രിക്ക് കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് കോവിഡ് കണ്ടെത്തിയത്. തുടർന്നാണ് ഇക്കഴിഞ്ഞ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ അദ്ദേഹത്തോടൊപ്പം പെങ്കടുത്ത നേതാക്കളും എ.കെ.ജി സെന്ററിൽ മന്ത്രിയോട് ഇടപഴകിയ പ്രവർത്തകരും ജീവനക്കാരുമാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്.

സെപ്റ്റംബർ നാലിനായിരുന്നു സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ 16 അംഗം സംസ്ഥാന സെക്രേട്ടറിയറ്റാണ് സി.പി.എമ്മിന്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി. കരുണാകരൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, ടി.എം. തോമസ് െഎസക്, എളമരം കരീം, എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ, ബേബി ജോൺ, ആനത്തലവട്ടം ആനന്ദൻ, ടി.പി. രാമകൃഷ്ണൻ, എം.എം. മണി, കെ.െജ. തോമസ്, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ അടങ്ങുന്നതാണ് സെക്രേട്ടറിയറ്റ്.

ഇതിൽ നേരത്തേ സ്വയം നിരീക്ഷണത്തിൽ പോയ മന്ത്രി എ.കെ. ബാലൻ മാത്രമാണ് സെക്രേട്ടറിയറ്റിൽ പെങ്കടുക്കാതിരുന്നത്. സെക്രേട്ടറിയറ്റ് അംഗങ്ങളെ കൂടാതെ നിലവിൽ തിരുവനന്തപുരത്തുള്ള പി.ബി അംഗം എസ്.രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ.കെ. ശൈലജയും കെ. രാധാകൃഷ്ണനും സെക്രേട്ടറിയറ്റ് യോഗത്തിൽ പെങ്കടുത്തിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകവെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃനിര ഒട്ടാകെ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടിവരുന്നത് ഇതാദ്യമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായ സംഭവവികാസങ്ങൾ ഉരുത്തിരിയുമ്പോഴാണ് ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന് പുതിയ പ്രതിസന്ധി.