
ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം പ്രവർത്തകനെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ആലപ്പുഴ എഎൻ പുരം വിളഞ്ഞൂർ ദേവസ്വം പറമ്പ് അനില്‍കുമാർ (50) ആണ് മരിച്ചത്. സിഐടിയു അംഗമാണ് അനില്‍കുമാർ.
ചൊവ്വാഴ്ച ഉച്ചയോടെയാണ് എഎൻ പുരം വിളഞ്ഞൂർ ക്ഷേത്രത്തിനു വടക്കുവശത്തുള്ള ബൂത്ത് കമ്മിറ്റി ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം ബുധനാഴ്ച. സിന്ധുവാണ് അനില്‍കുമാറിന്റെ ഭാര്യ
മക്കള്‍: ആതിര, ആരതി



