സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; പ്രതികൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചാവക്കാട്: പുത്തൻകടപ്പുറം ഇ.എം.എസ്.നഗറിൽ സി.പി.എം. പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി .തിരുവത്ര പുതുപറമ്പിൽ മനാഫ് (30), സഹോദരൻ നിസാമുദ്ദീൻ (27) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത് .
കഴിഞ്ഞ ഒക്ടോബർ 31-ന് രാത്രി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത് . പുത്തൻകടപ്പുറം സെന്ററിൽ നിൽക്കുകയായിരുന്ന സി.പി.എം. പ്രവർത്തകനും കടലോര ജാഗ്രത സമിതി അംഗവുമായ പുത്തൻ കടപ്പുറം ഇ.എം.എസ്. നഗറിൽ ചാടീരകത്ത് നൗഷാദി(36)നെ ബൈക്കിലെത്തിയ പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൗഷാദുമായി പ്രതികൾക്കുണ്ടായിരുന്ന പൂർവവൈരാഗ്യമാണ് അക്രമണത്തിന് പിന്നിലുള്ള കാരണമെന്നു പോലീസ് പറഞ്ഞു . കത്തി, വടിവാൾ എന്നിവ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തലയോടുപൊട്ടി സാരമായി പരിക്കേറ്റ നൗഷാദ് ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കൈത്തണ്ടയിലും പരുക്കേറ്റിരുന്നു .
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ മലപ്പുറം പുതുപൊന്നാനിയിലെ ബന്ധുവീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും റിമാൻഡ് ചെയ്തു.