
സി.പി.ഐ കുമരകം ലോക്കൽ സമ്മേളനം മെയ് 3, 4 തീയതികളിൽ: സംഘാടക സമിതി രൂപീകരിച്ചു.
കുമരകം : 2025 മെയ് 3,4 തീയതികളിൽ നടക്കുന്ന സി.പി.ഐ കുമരകം ലോക്കൽ സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മെയ്യ് 3 ന് പൊതുസമ്മേളനവും, 4 ന് പ്രതിനിധി സമ്മേളനവും നടക്കും. സി.പി.ഐ
ലോക്കൽകമ്മറ്റിയാഫീസിൽ വച്ച് എ.പി സലിമോൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി മോഹൻ ചേന്നംകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം
അഡ്വ.ബിനു ബോസ് അഭിവാദ്യ പ്രസംഗം നടത്തി. ലോക്കൽ സെക്രട്ടറി പി.വി പ്രസേനൻ സ്വാഗതവും ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ആർഷാ ബൈജു കൃതജ്ഞതയും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘാടക സമിതിയുടെ രക്ഷാധികാരികളായി കെ.കെ രാജപ്പൻ, പി.കെ ശശി, കെ.എൻ വാസുദേവൻ എന്നിവരെ തിരഞ്ഞെടുത്തു. ചെയർമാനായി ഷിജോ ജോൺ, വൈസ് ചെയർമാൻമാരായി പി.ബി സജി, എസ്.ഡി റാം, സുരേഷ് കെ തോമസ് എന്നിവരെയും,
കൺവീനറായി എ.പി സലിമോനെയും ജോ: കൺവീനർമാരായി
സിന്ധു രവികുമാർ, സത്യൻ നേരേമട, ട്രഷററായി ആർഷാ ബൈജു എന്നിവരെയും
തിരഞ്ഞെടുത്തു. പാർട്ടി ലോക്കൽ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരടങ്ങുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.
പ്രചരണ വിഭാഗം സബ്ബ് കമ്മിറ്റിയായി എസ് ഡി റാം,
സുനിൽ എന്നിവരും, ഫുഡ് കമ്മിറ്റിയായി രജിമോൻ, ബിനോയി എന്നിവരെയും തിരഞ്ഞെടുത്തു.