play-sharp-fill
പശുവിൽ നിന്നും പിടിവിടാതെ കേന്ദ്രസർക്കാർ : പശുക്കളുടെയും ഗോമൂത്രത്തിന്റെയും വിശിഷ്ട ഗുണങ്ങളെ കുറിച്ച് പഠനം നടത്താൻ റിസർച്ച് പ്രൊപ്പോസൽ ക്ഷണിച്ച് കേന്ദ്രസർക്കാർ ; നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞരും രംഗത്ത്

പശുവിൽ നിന്നും പിടിവിടാതെ കേന്ദ്രസർക്കാർ : പശുക്കളുടെയും ഗോമൂത്രത്തിന്റെയും വിശിഷ്ട ഗുണങ്ങളെ കുറിച്ച് പഠനം നടത്താൻ റിസർച്ച് പ്രൊപ്പോസൽ ക്ഷണിച്ച് കേന്ദ്രസർക്കാർ ; നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞരും രംഗത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പശുക്കളുടെയും ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഔഷധഗുണങ്ങളെ കുറിച്ചും പഠനം നടത്താൻ റിസർച്ച് പ്രൊപ്പോസൽ ക്ഷണിച്ച് കേന്ദ്രസർക്കാർ. എന്നാൽ ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞരും രംഗത്ത് എത്തിയിട്ടുണ്ട്.


പശുക്കളുടെ വിശിഷ്ടഗുണം, കാൻസർ ഉൾപ്പെടെയുള്ളവയ്ക്കുള്ള ചികിത്സയ്ക്കായി ഗോമൂത്രം, ചാണകം, പാൽ തുടങ്ങിയവയ്ക്ക് ഉപയോഗപ്പെടുത്താനാവുമോ എന്ന വിഷയത്തെയും അടിസ്ഥാനപ്പെടുത്തി ഗവേഷണം നടത്താൻ താത്പര്യപ്പെടുന്നവരെ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ഫെബ്രുവരി പതിനാലിനാണ് പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്ര സാങ്കേതിക വകുപ്പ്, ആയുർവേദം, യോഗ ആൻഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ,സോവ റിഗ്പ, ഹോമിയോപ്പതി മറ്റ് സർക്കാർ ഏജൻസികൾ എന്നിവ ചേർന്നാണ് പശുവിനെ കുറിച്ച് പഠിക്കാൻ റിസർച്ച് പ്രൊപ്പോസലുകൾ ക്ഷണിച്ചിരിക്കുന്നത്.

എന്നാൽ റിസർച്ച് പ്രൊപ്പോസൽ സമർപ്പിക്കാൻ ആവശ്യപ്പെട്ട വിഷയങ്ങൾ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ശാസ്ത്രജ്ഞർ രംഗത്ത് എത്തിയിരിക്കുന്നത്. വസ്തുനിഷ്ഠമായ ശാസ്ത്രീയ അന്വേഷണത്തെ അടിസ്ഥാനമാക്കിയല്ല റിസർച്ച് പ്രൊപ്പോസലുകൾ ക്ഷണിച്ചിരിക്കുന്നത്. പകരം, നിലനിൽക്കുന്ന വിശ്വാസങ്ങളെ സാധൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണുള്ളതെന്ന് ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷനിലെ റീഡർ അനികേത് സുലെ പറഞ്ഞു. എന്തായാലും പശുവിന്റെ പേരിൽ കേന്ദ്രസർക്കാർ വീണ്ടും വിവാദത്തിലായിരിക്കുകയാണ്.