video
play-sharp-fill

കൊവിഡ് ലോക്ക് ഡൗൺ: സംരക്ഷണം ആവശ്യപ്പെട്ട് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാരും കരാറുകാരും സമരത്തിന്; ജൂലായി ഏഴിന് 500 കേന്ദ്രങ്ങളിൽ ധർണ

കൊവിഡ് ലോക്ക് ഡൗൺ: സംരക്ഷണം ആവശ്യപ്പെട്ട് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാരും കരാറുകാരും സമരത്തിന്; ജൂലായി ഏഴിന് 500 കേന്ദ്രങ്ങളിൽ ധർണ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തകർന്നടിഞ്ഞ പന്തൽ ഹയറിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സമരത്തിന്. പന്തൽ, അലങ്കാരം , ലൈറ്റ് ആന്റ് സൗണ്ട് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ സമര രംഗത്തിറങ്ങുന്നത്. ജൂലായ് ഏഴ് ബുധനാഴ്ച രാവിലെ 11 ന് ഗാന്ധിസ്‌ക്വയറിൽ നടക്കുന്ന പരിപാടി മുൻ എം.എൽ.എ പി.സി ജോർജ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് 500 കേന്ദ്രങ്ങളിൽ രാവിലെ 11 മുതൽ 12 വരെയാണ് ധർണ നടക്കുക. കുമാരനല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ധർണയിൽ ജില്ലാ നേതാക്കൾ പ്രസംഗിക്കുമെന്നു മേഖലാ പ്രസിഡന്റ് സുവർണ റെജി, പ്രിൻസ് മെറിസ്റ്റം എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിൻ സ്വീകരിച്ചവരെ പങ്കെടുപ്പിച്ച് പൊതുപരിപാടികൾ അനുവദിക്കുക, പന്തൽ, അലങ്കാരം, ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, പത്ത് ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക, പന്തൽ മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിക്കുക, വാഹനങ്ങൾക്ക് നികുതിയിളവും മോറട്ടോറിയവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.