
കോവിഡ് വൈറസ് വാക്‌സിന്‍ ചൈന ഉപയോഗിക്കാന്‍ തുടങ്ങിയെന്നു റിപ്പോര്‍ട്ട്, റഷ്യ കണ്ടു പിടിച്ചെന്ന അവകാശവാദം ഇനി പഴങ്കഥയോ? മരുന്നു വിവാദം പുതിയ തലത്തിലേക്ക്: വീഡിയോ കാണാം
അജീഷ് ചന്ദ്രൻ
കോട്ടയം : കോവിഡ് 19 മൂലം ലോകത്താകെ ഇതുവരെ 24,090,800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതില്‍ 824,162 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വീഡിയോ കാണാം –
ലോകം തന്നെ എല്ലാ അര്‍ത്ഥത്തിലും മരവിച്ച അവസ്ഥയിലാണ് വാക്‌സിനേഷന്‍ എന്ന പ്രതിരോധം പുതിയ ജീവന്‍ മനഷുനു സമ്മാനിച്ചത്. ഇതിനു വേണ്ടി ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയ്ക്കാണ് റഷ്യ സ്പുടിനിക്ക് വി എന്ന കോവിഡ് 19 നെതിരേയുള്ള വാക്‌സിന്‍ എന്ന അവകാശവാദവുമായി എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ തന്നെയാണ് അവതരിപ്പിച്ചത്. ക്ലിനിക്കല്‍ ട്രയല്‍ റണ്‍ കഴിയാത്ത ഇതിന്റെ ഉദ്ദേശശുദ്ധി ലോകം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ചൈന വെടി പൊട്ടിച്ചിരിക്കുന്നു. തങ്ങളുടെ പൗരന്മാര്‍ക്ക് വാക്‌സിനുകള്‍ കൊടുത്തു തുടങ്ങിയതായാണ് ചൈന അവകാശപ്പെടുന്നത്.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരാനിരിക്കുന്ന ഇലക്ഷനില്‍ തന്നെ തോല്‍പ്പിക്കാന്‍ മനപൂര്‍വ്വം മരുന്നു വൈകിപ്പിക്കുകയാണെന്നു പറയുന്നു. ഈ ആരോപണം റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വന്‍ഷനില്‍ ഉയര്‍ത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനയുടെ വെളിപ്പെടുത്തല്‍.