രാജ്യത്ത് ആശങ്ക വർധിക്കുന്നു ; കൊവിഡ് ബാധിതരുടെ എണ്ണം  അരക്കോടിയിലേക്ക് അടുക്കുന്നു : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 94,372 പേർക്ക്

രാജ്യത്ത് ആശങ്ക വർധിക്കുന്നു ; കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് അടുക്കുന്നു : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 94,372 പേർക്ക്

Spread the love

സ്വന്തം ലേഖകൻ

 

ന്യൂഡൽഹി: സമ്പർക്കത്തിലൂടെ നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിനിടയിൽ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടിയിലേക്ക് അടുക്കുന്നു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1114 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 78586 ആയി. നിലവിൽ 973175 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 22,084 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്ധ്രയിൽ 9901 പുതിയ കേസുകളും കർണാടകയിൽ 9140, തമിഴ്‌നാട് 5495, ഉത്തർപ്രദേശ് 6846 പേർക്കുമാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്നലെ മാത്രം 4321 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് ഇതുവരെ 37,02,595 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. . 77. 87% ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. ഇന്നലെ 10,71,702 സാമ്പിൾ പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു.

അതേസമയം, കൊവിഡ് ഭേദമായവർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗ നിർദേശം പുറത്തിറക്കി. കൊവിഡ് വന്നുപോയവർക്ക് ഉണ്ടാകുന്ന തുടർ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.