Kozhikode: Health workers collect swab samples from corporation employees for COVID-19 tests, in Kozhikode, Tuesday, July 21, 2020. (PTI Photo) (PTI21-07-2020_000076A)
Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: പത്തനംതിട്ടയിൽ ചികിത്സയിലിരുന്ന കൊവിഡ് രോഗികൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് മരണം ഇരുനൂറ് കടന്നു. പത്തനംതിട്ട ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ ആണ് മരിച്ചത്. 76 വയസായിരുന്നു. കാൻസർ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

പന്ത്രണ്ടുപേരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 203 ആയി.1983 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 1777 പേർക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്. 109 പേരുടെ ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ 200 കടന്നു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 203 പേരാണ് മരിച്ചത്. ഒരാഴ്ചക്കിടെ 64 പേരുടെ ജീവനുകളാണ് കോവിഡ് അപഹരിച്ചത്.

ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം 35,000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിൻറെ പുതിയ വിലയിരുത്തൽ. 203 മരണങ്ങളിൽ 132 പേരും അറുപതു വയസിനു മുകളിലുള്ളവരാണെന്നത് റിവേഴ്‌സ് ക്വാറൻറൈൻ ശക്തിപ്പെടുത്തണമെന്നാണ് വിലയിരുത്തൽ.

മരിച്ച 7 പേർ 18 – 40 നുമിടയിൽ പ്രായമുളളവരും 52 പേർ 41 നും 59 നുമിടയിലുള്ള വരുമാണ്. 24.63 % പേർക്കും രോഗ ഉറവിടം അവ്യക്തമാണ്. 64.53% പേർക്ക് പ്രാദേശിക സമ്ബക്കർത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. പുറത്തു നിന്നുവന്ന വർ 10 ശതമാനം മാത്രമേയുള്ളു. ഔദ്യോഗിക കണക്കുകൾ ഇതാണെങ്കിലും മരണശേഷമോ മുമ്‌ബോ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 350 കടന്നു.

എല്ലാ ദിവസവും 1500 നു മുകളിൽ പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്ത ഒരാഴ്ച കൊണ്ട് മാത്രം 12905 പുതിയ രോഗികളുണ്ടായി. അതേസമയം ഗുരുതരാവസ്ഥയിലുള്ളവർ ആകെ രോഗബാധിതരുടെ ഒരു ശതമാനം മാത്രമാണെന്നതാണ് ആശ്വാസം. മാസാവസാനം പ്രതിദിന രോഗബാധ 3500ലേയ്‌ക്കെത്തുമെന്നും സെപ്റ്റംബറോടെ പരമാവധി 5000 വരെയാകുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ ഇപ്പോഴുള്ള കണക്ക് കൂട്ടൽ.