
കൊവിഡ് വ്യാപനം: പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോര്‍പ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ 11 മണിവരെ പ്രവര്‍ത്തിക്കാം.
കന്യാകുമാരിയില്‍നിന്ന് കുമരിച്ചന്തയില്‍ മത്സ്യമെത്തിച്ച് വില്‍പ്പന നടത്തിയയാളില്‍ നിന്ന് വ്യാപനമുണ്ടായി എന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഇതേ ജോലി ചെയ്യുന്ന വേറെയും ആളുകള്‍ ഇവിടങ്ങളിലുണ്ട് എന്നതിനാല്‍ ഒന്നിലധികം പേരില്‍ നിന്നാകാം വൈറസ് വ്യാപനമുണ്ടായതെന്ന ആശങ്കയുമുണ്ട്. ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ ഒൻപതിന് 0 മുതൽ 3 വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും ജൂലൈ പത്തിന് 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും ജൂലൈ 11ന് 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണം. ബാങ്ക്/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രദേശത്ത് പ്രവർത്തിക്കാൻ പാടില്ല. പൊതു ജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങാൻ പാടില്ല. പ്രദേശത്തെ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും, കോസ്റ്റൽ പോലീസും ഉറപ്പാക്കും.
അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് പൂന്തുറയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാറും വ്യക്തമാക്കി. പൂന്തുറയില്‍ കരയിലും കടലിലും ലോക്ഡൗണ്‍ ശക്തമാക്കും. മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കേണ്ടെന്നാണു തീരുമാനം. ആരോഗ്യ പ്രവര്‍ത്തകരുടെ ആറു സംഘങ്ങളെയാണ് പൂന്തുറയില്‍ എത്തിച്ചിരിക്കുന്നത്. വ്യാപകമായ രീതിയില്‍ അണുനശീകരണ നടപടികള്‍ സ്വീകരിക്കും. എല്ലാ വീടുകളിലും അണുനശീകരണം നടത്താനാണു തീരുമാനം.
മേഖലയില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും.