play-sharp-fill
കോട്ടയം ജില്ലയിൽ ലോക് ഡൗൺ ഇളവുകൾ ഇങ്ങനെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിച്ചു; ഇളവുകളും അവ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും

കോട്ടയം ജില്ലയിൽ ലോക് ഡൗൺ ഇളവുകൾ ഇങ്ങനെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിച്ചു; ഇളവുകളും അവ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളായി തിരിച്ച് ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി.

പോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലുള്ള ഡി കാറ്റഗറിയിൽ പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ നിലവിൽ ജില്ലയിൽ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 23ന് നടത്തുന്ന അവലോകനത്തിൽ പോസിറ്റിവിറ്റിയിൽ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികൾ പുനർനിർണയിക്കും.

സി, ഡി കാറ്റഗറികളിൽ വരുന്ന തദ്ദേശ സ്ഥാപന മേഖലകളിൽ കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് റൂo ഐസൊലേഷൻ സൗകര്യമുണ്ടെന്ന് ആർ.ആർ. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളിൽ തുടരുവാൻ അനുവദിക്കൂ.

വീടുകളിൽ സൗകര്യമില്ലെങ്കിൽ ഇവരെ നിർബന്ധമായും ഡൊമിസിലിയറി കെയർ സെൻററുകളിലേക്കോ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.

എല്ലാ കാറ്റഗറിയിലും ഉൾപ്പെടുന്ന മേഖലകളിൽ അനുവദനീയമായ പ്രവർത്തികളും നിലവിലുള്ള നിയന്ത്രണങ്ങളും ജനങ്ങളെ അറിയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മൈക്ക് അനൗൺസ്‌മെൻറ് നടത്തണമെന്നും കളക്ടർ അറിയിച്ചു.

ഓരോ വിഭാഗത്തിലെയും തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ഈ മേഖലളിൽ അനുവദനീയമായ പ്രവർത്തനങ്ങളും ചുവടെ

കാറ്റഗറി എ (ശരാശരി പോസിറ്റിവിറ്റി എട്ടു ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ)
മുനിസിപ്പാലിറ്റികൾ
1കോട്ടയം
2പാലാ
3വൈക്കം

ഗ്രാമപഞ്ചായത്തുകൾ
1ചിറക്കടവ്
2കോരുത്തോട്
3മേലുകാവ്
4എരുമേലി
5കടനാട്
6കൊഴുവനാൽ
7ചെമ്പ്
8കാഞ്ഞിരപ്പള്ളി
9പൂഞ്ഞാർ തെക്കേക്കര
10തിരുവാർപ്പ്
11നീണ്ടൂർ
12വെള്ളാവൂർ
13കല്ലറ
14മീനച്ചിൽ
15ആർപ്പൂക്കര
16മറവന്തുരുത്ത്
17കടപ്ലാമറ്റം
18ടി.വി.പുരം
19തലയോലപ്പറമ്പ്
20ഞീഴൂർ
21മരങ്ങാട്ടുപള്ളി
22വെളിയന്നൂർ
23കുറവിലങ്ങാട്
24ഭരണങ്ങാനം

എ കാറ്റഗറി മേഖലകളിൽ അനുവദനീയമായ പ്രവർത്തനങ്ങൾ

1. പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ച് പ്രവർത്തിക്കാം. ബാക്കി ജീവനക്കാരെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ നിയോഗിക്കാം.

2.അക്ഷയ സെൻററുകളും എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

3.ടാക്സി, ഓട്ടോറിക്ഷ സർവീസുകൾ അനുവദനീയമാണ്. ടാക്സി വാഹനങ്ങളിൽ ഡ്രൈവർക്കും മൂന്നു യാത്രക്കാർക്കും ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.

4. ബാറുകളിലും ബിവ്റിജസ് കോർപ്പറേഷൻ ഔട്ടലെറ്റുകളിലും പാഴ്സൽ സർവീസ് മാത്രം അനുവദിക്കും. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ മുഖേന സമയക്രമീകരണം നടത്തണം.

5. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശാരീരിക സമ്പർക്കമില്ലാത്ത ഔട്ട് ഡോർ സ്പോർട്സ്, ഗെയിംസ് പ്രവർത്തനങ്ങൾ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരികളും അനുവദനീയമാണ്.

6. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്സൽ സർവീസിനും ഓൺലൈൻ/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം. രാത്രി 9.30 വരെ ഹോം ഡെലിവറി അനുവദിക്കും.

7. വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര അനുവദനീയമാണ്.

കാറ്റഗറി ബി (ശരാശരി പോസിറ്റിവിറ്റി 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ)

മുനിസിപ്പാലിറ്റികൾ
1.ചങ്ങനാശേരി
2.ഏറ്റുമാനൂർ
3.ഈരാറ്റുപേട്ട

ഗ്രാമപഞ്ചായത്തുകൾ
1. കുമരകം
2. കടുത്തുരുത്തി
3. തലപ്പലം
4. മാഞ്ഞൂർ
5. കൂരോപ്പട
6. പനച്ചിക്കാട്
7. തലയാഴം
8. അയ്മനം
9. വിജയപുരം
10.വെച്ചൂർ
11. പായിപ്പാട്
12. തിടനാട്
13. അയർക്കുന്നം
14. കാണക്കാരി
15. മണർകാട്
16. പള്ളിക്കത്തോട്
17. മാടപ്പള്ളി
18. പുതുപ്പള്ളി
19. എലിക്കുളം
20. പാറത്തോട്
21. അകലക്കുന്നം
22. കങ്ങഴ
23. കറുകച്ചാൽ
24. തീക്കോയി
25. പൂഞ്ഞാർ
26. കിടങ്ങൂർ
27. നെടുംകുന്നം
28. ഉദയനാപുരം
29. മൂന്നിലവ്
30. വാകത്താനം
31. ഉഴവൂർ
32. മുത്തോലി
33. വെള്ളൂർ
34. മുണ്ടക്കയം
35. അതിരമ്പുഴ
36. മീനടം
37. വാഴൂർ
38. തലനാട്
39. പാമ്പാടി
40. മുളക്കുളം
41. രാമപുരം
42. കരൂർ.

ബി കാറ്റഗറി മേഖലകളിൽ അനുവദനീയമായ പ്രവർത്തനങ്ങൾ

1.പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പൊതു ഓഫീസുകൾക്കും 25 ശതമാനം ജീവനക്കാരെ റൊട്ടേഷൻ വ്യവസ്ഥയിൽ നിയോഗിച്ച് പ്രവർത്തിക്കാം. ബാക്കി ജീവനക്കാരെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ നിയോഗിക്കാം.

2.അവശ്യസാധനങ്ങൾ വില്ക്കുന്ന സ്ഥാപനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പുകുതി ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

3.മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

4.സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

5.ബാറുകളിലും ബിവ്റേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിലും പാഴ്സൽ സർവീസ് അനുവദനീയമാണ്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈലൽ ആപ്ലിക്കേഷൻ മുഖേന സമയക്രമീകരണം നടത്തണം.

6.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശാരിരീക സമ്പർക്കം ഇല്ലാത്ത ഔട്ട്ഡോർ സ്പോർട്സ്/ഗെയിംസ് പ്രവർത്തനങ്ങൾ നടത്താം. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്.

7.ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്സൽ സർവീസിനും ഓൺലൈൻ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ മാത്രം പ്രവർത്തിക്കും.

8.വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര അനുവദനീയമാണ്.

കാറ്റഗറി സി (ശരാശരി പോസിറ്റിവറ്റി 20ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ)

ഗ്രാമപഞ്ചായത്തുകൾ

1. തൃക്കൊടിത്താനം
2. കുറിച്ചി
3. കൂട്ടിക്കൽ
4. വാഴപ്പള്ളി
5. മണിമല

സി കാറ്റഗറി മേഖലകളിൽ അനുവദനിയമായ പ്രവർത്തനങ്ങൾ

1. അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം.

2. വിവാഹ ആവശ്യങ്ങൾക്കായി ടെക്സ്റ്റയിൽസ്, ജ്വല്ലറികൾ, ചെരുപ്പുകടകൾ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

3.കുട്ടികൾക്ക് ആവശ്യമായ ബുക്കുകൾ വിൽക്കുന്ന കടകൾക്കും റിപ്പയർ സെന്ററുകൾക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം.

4. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്സൽ സർവീസിനും ഓൺലൈൻ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം.

നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യൻ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകൾ, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെയും ഇൻസിഡൻറ് കമാൻഡർമാരെയും ചുമതലപ്പെടുത്തി.