Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 593 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 586 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 4487 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 269 പുരുഷന്‍മാരും 235 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

387 പേർ രോഗമുക്തരായി. 5309 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 41131 പേര്‍ കോവിഡ് ബാധിതരായി. 35712 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12998 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 55

കാഞ്ഞിരപ്പള്ളി – 24

അയർക്കുന്നം – 22

മുണ്ടക്കയം, പാറത്തോട് – 20

കിടങ്ങൂർ – 19

കറുകച്ചാൽ, മാടപ്പള്ളി -18

വാകത്താനം – 17

ചങ്ങനാശേരി, ഉഴവൂർ -15

പുതുപ്പള്ളി, ഈരാറ്റുപേട്ട -14

വാഴൂർ, കൂരോപ്പട – 13

പനച്ചിക്കാട്, വെച്ചൂർ -11

പാമ്പാടി, ടി.വി പുരം, വെളിയന്നൂർ, കോരുത്തോട്, കുമരകം, കുറവിലങ്ങാട് – 10

തൃക്കൊടിത്താനം, തലയോലപ്പറമ്പ്, ചിറക്കടവ്, തീക്കോയി, എരുമേലി, പായിപ്പാട് – 9

രാമപുരം, കടുത്തുരുത്തി,
കങ്ങഴ – 8

മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ, മാഞ്ഞൂർ, പാലാ, മുത്തോലി, മറവന്തുരുത്ത് – 7

ചെമ്പ്, ഉദയനാപുരം, ആർപ്പൂക്കര – 6

അകലക്കുന്നം, വൈക്കം, ഭരണങ്ങാനം, മുളക്കുളം – 5

പൂഞ്ഞാർ, അയ്മനം, തിടനാട് – 4

ഏറ്റുമാനൂർ, തിരുവാർപ്പ്, തലയാഴം, മണർകാട് – 3

മൂന്നിലവ്, നെടുംകുന്നം,
കടനാട്, പള്ളിക്കത്തോട്,
കാണക്കാരി, മണിമല, കുറിച്ചി, കടപ്ലാമറ്റം, കല്ലറ – 2

മീനടം, വെള്ളാവൂർ, നീണ്ടൂർ, അതിരമ്പുഴ, ഞീഴൂർ, കരൂർ, തലപ്പലം – 1