Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

വൈക്കം: കൊവിഡ് ബാധിച്ചു സഹപ്രവർത്തകൻ മരിച്ചതിന്റെ ദുഖത്തിൽ ജില്ലാ പൊലീസ്. വൈക്കം പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തനാണ് കഴിഞ്ഞ ദിവസം ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ചത്.

കൊവിഡ് ബാധിച്ചതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈക്കം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരണം സംഭവിച്ചത്. വൈക്കം പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ വെള്ളൂർ വെളിയിൽ മാത്യൂസ് (51) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് ബാധിച്ച മാത്യൂസ് കഴിഞ്ഞ നവംബർ 21 നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കൊവിഡിനെ തുടർന്നു സ്ഥിതിഗതി ഗുരുതരമായതോടെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്നു, ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായി. തുടർന്നു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: ബിൻസി. മക്കൾ:മോസസ്, ജേക്കബ്. സംസ്‌കാരം പിന്നീട്. ജില്ലാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ മാത്യൂസിനു അന്തിമോപചാരം അർപ്പിച്ചു ജില്ലാ പൊലീസ് മേധാവി തന്നെ പോസ്റ്റ് ഇട്ടിട്ടുണ്ട്.