Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് 702 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. 745 പേർ സംസ്ഥാനത്ത് രോഗ വിമുക്തരായിട്ടുണ്ട്. 483 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 35 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.
സംസ്ഥാനത്ത് ഇതുവരെ 19727 പേർക്കു ഇതുവരെ രോഗം സ്ഥിരീകരിച്ചു. 10054 പേർ രോഗ വിമുക്തരായി.

വിദേശത്തു നിന്നും എത്തിയ 75 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 91 പേർക്കും ആരോഗ്യ പ്രവർത്തകരായ 43 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രണ്ടു മരണം ഇന്നുണ്ടായിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ 61 വയസുളള മുഹമ്മദും, കോട്ടയം സ്വദേശി 85 വയസുള്ള ഔസേപ്പ് ജോർജും കൊവിഡ് സ്ഥിരീകരിച്ചു മരിച്ചട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ. തിരവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68 , കോട്ടയം 59 , പാലക്കാട് 41, തൃശൂർ 40, കണ്ണൂർ 38 , കാസർകോട് 38 , ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.