video
play-sharp-fill

പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; .പി.ആര്‍ 5 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല; സ്കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും

പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; .പി.ആര്‍ 5 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല; സ്കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും

Spread the love

തിരുവനന്തപുരം: ഉത്സവകാലം അടുത്ത തിനാൽ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം.
ടി.പി.ആര്‍ 5 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കണം.

അഞ്ച് ശതമാനത്തിന് താഴെ ടി.പി.ആര്‍ ഉള്ള ജില്ലകളില്‍ മുന്‍കൂട്ടി അനുമതി വാങ്ങി പരിപാടികള്‍ നടത്താം.

അതേസമയം സംസ്ഥാനത്ത് സ്കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച്‌ കൊണ്ടാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി വീണാ ജോര്‍ജും മന്ത്രി വി ശിവന്‍കുട്ടിയും മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കും. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരും ആശങ്കയ്ക്കും വകനല്‍കാത്ത രീതിയിലാവും മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത്.