
സ്വന്തം ലേഖകന്‍
ചങ്ങനാശ്ശേരി: താലൂക്ക് ആശുപത്രിയിൽ അറ്റൻഡറായ സ്വന്തം ഭാര്യയെ കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന് പഞ്ചായത്ത് മെമ്പര്‍.
പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും രാപ്പകലില്ലാതെ ജീവന് പോലും പണയംവെച്ച് മഹാമാരിയെ നേരിടുമ്പോഴാണ് പഞ്ചായത്ത് മെമ്പറുടെ ദാര്‍ഷ്ട്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡറുടെ ഭര്‍ത്താവാണ് ഈ നിര്‍ബന്ധ ബുദ്ധിക്കാരനായ മെമ്പര്‍. ഇതോടെ ഇവർക്ക് ഡ്യൂട്ടി നല്‍കുന്നതിന് നഴ്സിംഗ് സൂപ്രണ്ട് ബുദ്ധിമുട്ടുകയാണ്.
ശാരീരിക ബുദ്ധിമുട്ടുള്ള നിരവധി ആരോഗ്യ പ്രവർത്തകർ കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് രാപ്പകലില്ലാതെ ജോലിചെയ്യുമ്പോഴാണ് പഞ്ചായത്ത് അംഗത്തിന്റെ ഈ ധിക്കാരം.
ചങ്ങനാശേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്കാണ് അറ്റൻഡറായ യുവതിയെ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചത്. തുടര്‍ന്ന് എതിര്‍പ്പുമായി പഞ്ചായത്ത് അംഗം രംഗത്ത് വരികയായിരുന്നു.
മുമ്പും ഇയാള്‍ക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.