കോടതികളിൽ ഇ-ഫയലിങ് നടപ്പാക്കിയതിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ കോട്ടയം കളക്ട്രേറ്റിന് മുന്നിൽ പണിമുടക്കും ധർണയും നടത്തുന്നു

കോടതികളിൽ ഇ-ഫയലിങ് നടപ്പാക്കിയതിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ കോട്ടയം കളക്ട്രേറ്റിന് മുന്നിൽ പണിമുടക്കും ധർണയും നടത്തുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ എല്ലാ കോടതികളും കടലാസ് രഹിതമാക്കുക എന്ന അടിസ്ഥാനത്തിൽ അഭിഭാഷക ഗുപ്തന്മാരുടെ പങ്കാളിത്തമോ ആശങ്കകളോടെ പരിഗണിക്കാതെ നടപ്പിലാക്കിയ ഇ-ഫയലിങ് സമ്പ്രദായത്തിനെതിരെ കോട്ടയം കളക്ട്രേറ്റിൽ ക്ലാർക്ക്സ് അസോസിയേഷൻ പണിമുടക്കും ധർണയും നടത്തുന്നു.

ഇ-ഫയലിങ് സമ്പ്രദായത്തിന്റെ ന്യൂനതകൾ പരിഹരിക്കുന്നതിന് ക്ലർക്ക്മാരുടെ തൊഴിൽ നഷ്ടപ്പെടുത്താതെ മാന്യമായി തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള അവകാശം സംരക്ഷിക്കുക എന്നതാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ ജാതി മത ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന കേരളത്തിലെ ഏക സംഘടനയായ കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും ഹൈക്കോടതി കേന്ദ്രത്തിലും വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 വരെ ധർണ നടത്തും.

കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന ധർണയിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ, അഭിഭാഷകർ അഭിഭാഷക സംഘടനാ നേതാക്കൾ, വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, എംഎൽഎമാർ കെഎസ്ടിഎ സംസ്ഥാന ജില്ലാ യൂണിറ്റ് ഭാരവാഹികൾ എന്നിവർപങ്കെടുക്കും