Spread the love

തിരുവനന്തപുരം: റോഡിനായി സ്ഥലംവിട്ടു നൽകിയ ഉടമയ്ക്ക് പണം നൽകാത്തതിനെ തുടർന്ന് സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി. ആരോഗ്യവകുപ്പിന്റെ രണ്ട് കാറുകളാണ് ജപ്തി ചെയ്തത്. ശാസ്തമംഗലം സ്വദേശി പ്രകാശ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം അഡീഷണൽ സബ് കോടതിയുടെ നടപടി.

video
play-sharp-fill

2009ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് കുമാരപുരത്ത് സ്ഥലം ഉടമയിൽ നിന്ന് സ്ഥലം ഏറ്റെടുത്തിരുന്നു. സ്ഥലത്തിന് നഷടരപരിഹാരം വാഗ്ദാനം ചെയ്തായിരുന്നു സ്ഥലം ഏറ്റെടുത്തിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് കേസുമായി മുന്നോട്ട് പോവുകയായിരുന്നു. അഞ്ച് വർഷം മുൻപ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവും സർക്കാർ പാലിച്ചില്ല. പിന്നീടാണ് ജപ്തി നടപടിയിലേക്ക് കോടതി കടന്നത്. സർക്കാരിന്റെ പൊതുമുതൽ ജപ്തി ചെയ്തുകൊണ്ട് നഷ്ടപരിഹാരം സ്വകാര്യ വ്യക്തിക്ക് നൽകാൻ കോടതി ഉത്തരവിട്ടു. ഇതിന്റെ ഭാ​ഗമായിട്ടാണ് ആരോ​ഗ്യവകുപ്പിന്റെ രണ്ട് കാറുകൾ ജപ്തി ചെയ്തത്. ആരോ​ഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിലുള്ള കാറുകളാണ് ജപ്തി ചെയ്തത്. ആരോ​ഗ്യ വകുപ്പിന്റെ ആസ്ഥാനത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് എർട്ടി​ഗ കാറുകളിൽ ഇന്നലെ ജപ്തി നോട്ടീസ് പതിപ്പിച്ചത്. വൈകാതെ വാഹനം ലേലത്തിലേക്ക് പോകാനുള്ള നടപടിയിലേക്ക് കടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group