play-sharp-fill
ഹയർസെക്കണ്ടറി പൊതു പരീക്ഷ എഴുതണോ സമ്മാന കൂപ്പൺ വിറ്റു പണം നൽകണം;  ഹാൾ ടിക്കറ്റ് തടഞ്ഞു വച്ച് അതിരമ്പുഴ സെന്റ അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂൾ

ഹയർസെക്കണ്ടറി പൊതു പരീക്ഷ എഴുതണോ സമ്മാന കൂപ്പൺ വിറ്റു പണം നൽകണം; ഹാൾ ടിക്കറ്റ് തടഞ്ഞു വച്ച് അതിരമ്പുഴ സെന്റ അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂൾ

 

സ്വന്തം ലേഖകൻ

കോട്ടയം: സമ്മാന കൂപ്പൺ വിതരണം നടത്തി പണം നൽകിയാൽ മാത്രമേ ഹയർ സെക്കണ്ടറി പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് നൽകുകയുള്ളുവെന്ന് സ്‌കൂൾ മാനേജ്‌മെന്റ. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ സെന്റ അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ഈ ദുർഗതി . മാർച്ചിൽ നടക്കുന്ന ഹയർ സെക്കണ്ടറി പൊതു പരീക്ഷ എഴുതണമെങ്കിൽ സമ്മാന കൂപ്പൺ വിറ്റു തീർത്ത് ആ പണം സ്‌കൂൾ മാനേജ്‌മെന്റിനെ എൽപ്പിച്ചാൽ മാത്രമേ പരീക്ഷയ്ക്ക് കയറുവാനുള്ള ഹാൾ ടിക്കറ്റ് നൽകുകയുള്ളുവെന്നാണ് നിർദേശം.


 

ഇതിനെ തുടർന്ന് കുട്ടികൾ മുഴുവൻ അഞ്ഞുറിന്റെയും ആയിരത്തിന്റെയും വിലമതിക്കുന്ന കൂപ്പണുകളുമായി പൊതു പരീക്ഷയ്ക്ക് തയാറാക്കേണ്ട സമയത്ത് വഴി നീളെ തെണ്ടി നടക്കുകയാണ്. ആദ്യം ഒരു സെറ്റ് കൂപ്പൺ വിറ്റു തീർത്ത കുട്ടികൾക്ക് ഇരുട്ടടിയായി അടുത്ത ഒരു കെട്ട് കൂപ്പൺ നൽകിയിരിക്കുകയാണ് സ്‌കൂൾ മാനേജ്‌മെന്റ. കൂപ്പൺ വിറ്റു തീർത്തില്ലങ്കിലും കുഴപ്പമില്ല അതിനു പകരം പണം നൽകിയാൽ മതി. അത് സ്വന്തം കൈയ്യിൽ നിന്നും നൽകിയാലും മതി. എങ്ങനെയായലും മനേജ്‌മെന്റിന് പണം ലഭിച്ചാൽ മതിയെന്ന നിലപാടിലാണ്. ഇതോടെ പല നിർദ്ദനരായ വിദ്യാർഥികളാണ് കുഴഞ്ഞു പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൂപ്പണുകൾ പിഴിക്കാൻ സാധിക്കാതെ വിദ്യാർഥികൾ തിരിച്ചു നൽകുമ്പോൾ പരിഹസിച്ചും മറ്റും തിരിച്ചയക്കുകയാണ്. നിരവധി കുട്ടികൾക്കാണ് കൂപ്പൺ പിരിച്ചു നൽകാത്തതിനാൽ ഹാൾ ടിക്കറ്റ് ലഭിക്കാതെ നിൽക്കുന്നത്. ഇതിനാൽ പല വിദ്യാർഥികളും ഇതിൽ മാനസികമായി ബുദ്ധിമുട്ടുകയാണ്. പൊതു പരീക്ഷയ്ക്ക് സർക്കാർ നിശ്ചയിച്ച ഫീസ് അടച്ചാൽ പോരാ സമ്മാന കൂപ്പണും പിഴിച്ച് നൽകണമെന്നാണ് സ്‌കൂൾ അധികൃതരുടെ വാശി. പരീക്ഷ കാലത്ത് കുട്ടികൾ പഠിച്ചില്ലെങ്കിലും പണം പിരിച്ചു നൽകിയാൽ മതിയെന്ന നിലപാടിലാണ് സ്‌കൂൾ മാനേജ്‌മെന്റ് .