play-sharp-fill
വഴിതെറ്റി വന്ന അതിഥി ബേക്കറിയുടെ ചില്ലുകൾ തകർത്തു ; ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി ; പരിഭ്രാന്തരായി നാട്ടുകാർ

വഴിതെറ്റി വന്ന അതിഥി ബേക്കറിയുടെ ചില്ലുകൾ തകർത്തു ; ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി ; പരിഭ്രാന്തരായി നാട്ടുകാർ

സ്വന്തം ലേഖകൻ

പാലക്കാട്: വഴിതെറ്റി വന്ന അതിഥി പട്ടാപ്പകൽ ബേക്കറിയുടെ ചില്ല് തകർത്ത് അകത്തുകയറി. ചെർപ്പുളശ്ശേരി വല്ലപ്പുഴ ഗെയിറ്റിൽ പ്രവർത്തിക്കുന്ന ഫെയ്മസ് ബേക്കറിയിലാണ് സംഭവം.


കാടിറങ്ങി ജനവാസ മേഖലയിലെത്തിയ മ്ലാവാണ് മണിക്കൂറുകളോളം നാട്ടുകാരെ വട്ടം കറക്കിയത്.രാവിലെ കട തുറക്കാൻ ശ്രമിക്കുന്നതിനിടെ കടയുടെ ഒരുവശത്തെ ചില്ല് തകർത്ത് മ്ലാവ് അകത്തുകയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയ്ക്കകത്ത് പരാക്രമം കാട്ടിയ മ്ലാവ് ഫർണിച്ചറുകളും, മറ്റ് ഗ്ലാസുകളും തകർത്തു. ഇതോടെ ജീവനക്കാർ പരിഭ്രാന്തരായി.അവർ നിലവിളിച്ചതോടെ അടുക്കളയ്ക്കകത്ത് കയറി കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച് അവിടെ നിലയുറപ്പിച്ചു.ആ സമയംകൊണ്ട് ജീവനക്കാർ വാതിലും കടയുടെ അടച്ച് ഷട്ടറിട്ടു പൂട്ടി.തുടർന്ന് വനം വകുപ്പുദ്യോഗസ്ഥരെയും പൊലീസിനേയും വിവരമറിയിച്ചു.

പട്ടാമ്പിയിൽ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം കയറിട്ട് മ്ലാവിനെ കുടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉച്ചയോടെ പാലക്കാട്ടു നിന്നും വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൻസ് ടീമെത്തി കയറുപയോഗിച്ച് കുടുക്കി വണ്ടിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ചില്ലുകൾ തറച്ച് മുറിവേറ്റ മ്ലാവിന് ചികിത്സ ലഭ്യമാക്കിയ ശേഷം കാട്ടിൽ വിട്ടയക്കുമെന്ന് വനം വകുപ്പധികൃതർ പറഞ്ഞു. മ്ലാവ് പകൽ സമയത്ത് ഇവിടെ എങ്ങിനെ എത്തി എന്ന് വ്യക്തമല്ല. മ്ലാവിന്റെ പരാക്രമത്തിൽ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കട ഉടമ അറിയിച്ചു.