play-sharp-fill
സഹയാത്രികർക്ക് സ്‌നേഹപൂർവ്വം; ട്രാഫിക്ക് ബോധവത്കരണ പരിപാടി ജില്ലയിൽ പര്യടനം ആരംഭിച്ചു

സഹയാത്രികർക്ക് സ്‌നേഹപൂർവ്വം; ട്രാഫിക്ക് ബോധവത്കരണ പരിപാടി ജില്ലയിൽ പര്യടനം ആരംഭിച്ചു

 

സ്വന്തം ലേഖകൻ

കോട്ടയം: കൊച്ചിൻ കലാഭവനുമായി സഹകരിച്ചു മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ‘സഹയാത്രികർക്ക് സ്‌നേഹപൂർവ്വം’ പരിപാടി ജില്ലയിൽ പര്യടനം ആരംഭിച്ചു. സംഗീതവും ദൃശ്യാവിഷ്‌കാരണവും കോർത്തിണക്കിയാണ് കൊച്ചിൻ കലാഭവൻ ട്രാഫിക്ക് ബോധവത്കരണം നടത്തിയത്. സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന സ്‌നേഹപൂർവ്വം പരിപാടി മലബാർ മേഖല പൂർത്തയാക്കി നിലവിൽ മധ്യകേരളത്തിലാണ് പര്യടനം നടത്തുന്നത്.


ഇടുക്കി ജില്ലാ പൂർത്തിയാക്കി. ഈരാറ്റുപേട്ട എം.വി.എസ് സ്‌കൂൾ , പാല , ഏറ്റുമാനൂർ ടൗൺ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ കോട്ടയം പഴയ ബസ് സ്റ്റാൻഡ് ടാക്‌സി സ്റ്റാൻഡിൽ പരിപാടി അവതരിപ്പിച്ചു. കലാഭവൻ രാജേഷും രതീഷ് ഗാനങ്ങൾ ആലപിച്ചു.അപകടങ്ങൾ സംഭവിക്കുന്നത് എങ്ങനെയെന്നും അതിനെ എങ്ങനെ തടയിടാമെന്നും ജനങ്ങൾക്ക് ബോധവത്കരണം നൽകുന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.13 ന് കണ്ണൂരിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയിൽ ആർ.ടി.ഓ. വി.എം. ചാക്കോ, ടോജോ തോമസ് (ആർ.ടി.ഓ എൻഫോഴ്‌സ്‌മെന്റ), മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ജയചന്ദ്രൻ , തോമസ് സ്‌കറിയ, ഷാജി, സജിൻ , സുനിൽ കുമാർ, അസ്സി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ബിബിൻ രവീന്ദ്രൻ ,ഷൈൻ, ബിനോയി, പ്രജീഷ്, സുനിൽ കുമാർ എസ്, ലജീഷ്, ശ്രീജിത്ത്, മുജീബ്, സജിത്ത്. എന്നിവർ പങ്കെടുത്തു.