play-sharp-fill
അതിരാവിലെ എത്തി പാര്‍ക്കുകളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ചാല്‍ നേരം ഇരുട്ടുമ്പോള്‍ വന്ന് ദൃശ്യങ്ങള്‍ ശേഖരിക്കും; പ്രണയ സല്ലാപങ്ങള്‍ ആരും കണ്ടില്ലെന്ന വിശ്വാസത്തില്‍ വീട്ടിലെത്തുന്ന കമിതാക്കള്‍ക്ക് പണി പിന്നാലെ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നില്‍ വന്‍ റാക്കറ്റ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അതിരാവിലെ എത്തി പാര്‍ക്കുകളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ചാല്‍ നേരം ഇരുട്ടുമ്പോള്‍ വന്ന് ദൃശ്യങ്ങള്‍ ശേഖരിക്കും; പ്രണയ സല്ലാപങ്ങള്‍ ആരും കണ്ടില്ലെന്ന വിശ്വാസത്തില്‍ വീട്ടിലെത്തുന്ന കമിതാക്കള്‍ക്ക് പണി പിന്നാലെ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നില്‍ വന്‍ റാക്കറ്റ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖിക

കണ്ണുര്‍: പ്രണയിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ രഹസ്യക്യാമറയിലൂടെ ഒപ്പിയെടുത്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് വന്‍ റാക്കറ്റെന്ന് പൊലിസ്.

പ്രണയസല്ലാപങ്ങള്‍ക്കായി സ്വകാര്യയിടങ്ങള്‍ തേടുന്ന കമിതാക്കളാണ് ഇവര്‍ വിരിച്ച വലയില്‍ കുടുങ്ങുന്നത്. തലശേരി നഗരസഭയിലെ ഉദ്യാനങ്ങള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന അഞ്ചുപേര്‍ പിടിയിലായതോടെയാണ് കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച രഹസ്യക്യാമറകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലശേരി ഓവര്‍ബറീസ് ഫോളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയവരാണ് അറസ്റ്റിലായത്. പാര്‍ക്കുകളിലെ തണല്‍മരങ്ങളുടെ പൊത്തുകള്‍, കോട്ടയിലെയും കടല്‍തീരങ്ങളിലെയും കല്‍ദ്വാരങ്ങള്‍ എന്നിവടങ്ങളിലാണ് രഹസ്യ ഒളിക്യാമറകളും മൊബൈല്‍ ക്യാമറകളും ഒളിപ്പിച്ചുവെച്ചിരുന്നത്.

ഇത്തരം സ്ഥലങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിരാവിലെയെത്തി ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചു പോകുന്ന സംഘം, പിന്നീട് നേരം ഇരുട്ടിയാല്‍ ഇതുവന്നെടുത്ത് ദൃശ്യങ്ങള്‍ ശേഖരിക്കാറാണ് പതിവ്.

കമിതാക്കളുടെയും ദമ്പതിമാരുടെയും സ്വകാര്യദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഇവര്‍ പിന്നീടത് പണമുണ്ടാക്കാനുള്ള മാര്‍ഗമായി മാറ്റുകയാണ് ചെയ്യുന്നത്. തങ്ങളുടെ ക്യാമറക്കെണിയില്‍ കുടുങ്ങിയവരെ പിന്നീട് ഇവര്‍ ഫോണ്‍ വഴി ബന്ധപ്പെടുകയും, സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടാതിരിക്കാന്‍ പണം ആവശ്യപ്പെടുകയുമാണ് പതിവ്. ഈ ബ്ലാക്ക് മെയിലിങ് സംഘത്തിന്റെ കെണിയില്‍ നിരവധിയാളുകള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ചോദിച്ച പണം നല്‍കി മാനം രക്ഷിച്ചവരാണ് കൂടുതല്‍.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍, അദ്ധ്യാപകര്‍, പ്രവാസികള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ക്യാമറക്കെണിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലിസ് നല്‍കുന്ന വിവരം. എന്നാല്‍ പണം നല്‍കാന്‍ തയ്യാറല്ലാത്തവരുടെ ദൃശ്യങ്ങള്‍ മാസങ്ങളുടെ വിലപേശലിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച്‌ മാനംകെടുത്തുകയാണ് ഇവരുടെ ശൈലി. ഇതുചൂണ്ടിക്കാട്ടിയാണ് പിന്നീട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത്.

തലശേരി സെന്റിനറി പാര്‍ക്കിലെത്തിയ കമിതാക്കളുടെ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് ഇവരെ അന്വേഷണമാരംഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്.