video
play-sharp-fill

മദ്യപിച്ച് എത്തിയ ജേഷ്ഠനും അനിയനും തമ്മിൽ തർക്കം ; അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്പതിമാര്‍ക്ക് വെട്ടേറ്റു ; ജ്യേഷ്ഠന്റെ വെട്ടേറ്റ് അനിയൻ മരിച്ചു ; യുവാവ് അറസ്റ്റിൽ

മദ്യപിച്ച് എത്തിയ ജേഷ്ഠനും അനിയനും തമ്മിൽ തർക്കം ; അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്പതിമാര്‍ക്ക് വെട്ടേറ്റു ; ജ്യേഷ്ഠന്റെ വെട്ടേറ്റ് അനിയൻ മരിച്ചു ; യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്പതിമാര്‍ക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സത്യന്‍ മരിച്ചു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വ്വം നഗറില്‍ ചന്ദ്രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണന്‍കുഴി വടാപ്പാറയില്‍ വച്ചാണ് സംഭവം. ചന്ദ്രമണി, സത്യന്‍, രാജാമണി എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവര്‍ ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മൂര്‍ച്ചയുള്ള അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദ്രമണിയുടെ ഭാര്യ ലീലക്കും പരിക്കുണ്ട്. ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സത്യന്റെ മൃതദേഹം ഏറെ വൈകിയും വനത്തില്‍നിന്ന് പുറത്തെത്തിക്കാനായിരുന്നില്ല.