കൊവിഡ് വായുവിലൂടെ പകരാൻ സാധ്യതയെന്ന് വിദഗ്ധർ: ലോകാരോഗ്യ സംഘടന മാർഗ നിർദേശം പുറപ്പെടുവിക്കണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകൻ
വാഷിംഗടൺ: ലോകത്ത് ആശങ്കയേറ്റി കൊവിഡ് 19മായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ പുറത്ത്. കൊവിഡ് 19 വായുവിലൂടെ പകരാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ ലോകത്തിന് മുന്നറിയിപ്പ് നൽകി. ഇതി സംബന്ധിച്ച മാർഗ നിർദേശം ലോകാരോഗ്യ സംഘടന ഉടൻ പുറത്തിറക്കണമെന്നും വിദഗ്ധരുടെ സംഘടന ആവശ്യപ്പെട്ടു.
ഈ ഈവശ്യമുന്നയിച്ച് 32 രാജ്യങ്ങളിൽ നിന്നുള്ള 239 വിദഗ്ധ ഡോക്ടർമാർ ലോകാരോഗ്യ സംഘടനക്ക് കത്ത് നൽകി. അതേസമയം ഇത് സംബന്ധിച്ച ശാസ്ത്രീയമായ പഠനം ആവശ്യമാണെന്നും, ഇത് മുൻ നിർത്തി ലോകാരോഗ്യ സംഘടന കൊവിഡ് പ്രോട്ടോകോൾ കൂടുതൽ കർശനമാക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിയനുസരിച്ച് കൊവിഡ് ബാധിതനായ ആളുമായി അടുത്ത സമ്പർക്കം പുലർത്തുകയോ രോഗി സ്പർശിച്ച പ്രതലത്തിലൂടെയുമാണ് രോഗം പകരുക എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് വായുവിലൂടെ പകരുമോ എന്നതു സംബന്ധിച്ച് മാസങ്ങളായി നടന്ന് വരുന്ന പഠനങ്ങളാണ് ഇത് സാധൂകരിക്കുന്ന ചില തെളിവുകളിലേക്ക് എത്തിച്ചതെന്ന് ലോകാരോഗ്യ സംഘടനക്ക് അയച്ച കത്തിൽ ഡോക്ടർമാർ വ്യക്തമാക്കി. ഇനിയും ഇത് സംബന്ധിച്ച വിശദമായ പഠനം ആവശ്യമാണെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.