play-sharp-fill
സുരക്ഷയിലാണ് ഈ സ്‌നേഹം…! സുരക്ഷാ വസ്ത്രം ധരിച്ചുകൊണ്ടുള്ള കൊറോണ പ്രതിരോധ പ്രവർത്തകരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

സുരക്ഷയിലാണ് ഈ സ്‌നേഹം…! സുരക്ഷാ വസ്ത്രം ധരിച്ചുകൊണ്ടുള്ള കൊറോണ പ്രതിരോധ പ്രവർത്തകരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണക്കാലത്ത് എടുത്ത് പറയേണ്ടവരാണ് ആരോഗ്യ പ്രവർത്തകരാണ്.
കോവിഡ് 19 എതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിലുള്ളതും ഈ ആരോഗ്യപ്രവർത്തകരാണ്. നേരവും കാലവും നോക്കാതെ അവർ ഏത് നേരവും സേവനസന്നദ്ധരായിരിക്കുന്നു.


ലോക്ക്ഡൗണിൽ കുടുങ്ങി ആളുകൾ മുഴുവനും വീട്ടിൽ പ്രിയപ്പെട്ടവരോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ചെലവഴിക്കുമ്പോൾ സ്വന്തക്കാരെ കൺനിറയെ കാണാൻ പോലും ആവുന്നില്ല ഈ ആരോഗ്യപ്രവർത്തകരിൽ പലർക്കും. അങ്ങനെ ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന ദുരിതം ഏറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ ഏവരുടെയും കൺനിറയ്ക്കുന്ന ഒരു ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമൻ. സുരക്ഷാവസ്ത്രം ധരിച്ചുകൊണ്ട് പരസ്പരം മുഖം ചേർത്തുപിടിച്ചു നിൽക്കുന്ന ആരോഗ്യപ്രവർത്തകരായ ദമ്പതികളുടെ ചിത്രമാണ് സുധ രാമൻ ട്വീറ്റ് ചെയ്തത്. ആരോഗ്യപ്രവർത്തകരായ ഇവർക്ക് സുരക്ഷാവസ്ത്രം ധരിക്കാതെ പരസ്പരം ഒന്ന് തൊടാൻ പോലും ആവില്ലെന്ന് സുധ ചിത്രത്തിനൊപ്പം ഉള്ള കുറിപ്പിലുണ്ട്.

സുധ പങ്കുവെച്ചിരിക്കുന്ന ചിത്രം ട്വിറ്ററിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടു. നിരവധി പേരാണ് യഥാർഥ പോരാളികളെ അഭിനന്ദിച്ചുകൊണ്ടും പിന്തുണയറിയിച്ചുകൊണ്ടും രംഗത്ത് വന്നത്. ഇവരാണ് യഥാർഥ പോരാളികളെന്നാണ് ചിത്രം പങ്കുവെച്ച നിരവധി ആളുകൾ പറയുന്നത്. ഇതിനോടകം തന്നെ സമൂഹമാധ്യങ്ങളിൽ തന്നെ നിരവധി ആളുകളാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം രാജ്യത്ത് ഏപ്രിൽ 14 ന് ശേഷവും ലോക് ഡൗൺ നീട്ടുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്. ഒരുമാസം കൂടി ലോക് ഡൗൺ നീളുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ശനിയാഴ്ച ആയിരിക്കും പുറത്ത് വരിക. അതേസമയം ഘട്ടം ഘട്ടാമായിട്ടാരിക്കും നിയന്ത്രണങ്ങൾ പിൻവലിക്കുക. ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാൻ ആണ് തീരുമാനം.