play-sharp-fill
കൊറോണ വൈറസ് ബാധിതൻ പോയ വഴി നിങ്ങളും സഞ്ചരിച്ചോ ? ഇതറിയാൻ എളുപ്പ വഴിയുമായി ഗൂഗിൾ

കൊറോണ വൈറസ് ബാധിതൻ പോയ വഴി നിങ്ങളും സഞ്ചരിച്ചോ ? ഇതറിയാൻ എളുപ്പ വഴിയുമായി ഗൂഗിൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതർ സഞ്ചരിച്ച വഴികൾ സർക്കാർ റൂട്ട് മാപ്പ് വരച്ച് പുറത്തു വിടുമ്പോൾ എല്ലാവർക്കും ഉള്ളിൽ ഒരു ഭയമാണ്. ആ വഴികളിലൂടെ തങ്ങളും സഞ്ചരിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് മിക്കവരും. എന്നാൽ ഇതിനുള്ള എളുപ്പ മാർഗവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. രോഗി സഞ്ചരിച്ച അതേ സമയം നമ്മളും ആ വഴി ഉണ്ടായിരുന്നോ എന്നത് ഓർത്തിരിക്കുക അത്ര എളുപ്പമല്ല.


 

അതുകൊണ്ട് തന്നെ ആശയക്കുഴപ്പം ഉണ്ടാകാനും സാധ്യത ഏറെയാണ്. എന്നാൽ ഗൂഗിൾ മാപ്പിന്റെ ലൊക്കേഷൻ ടൈംലൈൻ എന്ന ഫീച്ചർ ഈ പ്രശ്‌നത്തിനുള്ള ഉത്തമ പരിഹാരമാവുകയാണ്. ജി.പി.എസ് സൗകര്യമുള്ള ഫോണുകളിൽ ലൊക്കേഷൻ ഹിസ്റ്ററി ഓൺ ആക്കിയിട്ടാൽ നമ്മൾ ഓരോ ദിവസവും പോകുന്ന വഴികൾ അതിൽ റെക്കോർഡ് ആകും. ഈ റെക്കോർഡായ സഞ്ചാര വഴികളും രോഗിയുടെ സഞ്ചാരവഴിയും എളുപ്പത്തിൽ താരതമ്യം ചെയ്യാൻ പറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്ങനെ ഇത് ഫോണിൽ സെറ്റ് ചെയ്യാം …………

ഫോണിൽ ഗൂഗിൾ മാപ്പ്‌സ് തുറക്കുക.
വലതുവശത്തുള്ള നമ്മുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക
മെനുവിൽ ‘ടൈംലൈൻ’ എന്ന് കാണും. അത് തുറക്കുക.
മുകളിൽ കാണുന്ന കലണ്ടറിൽ ഓരോ ദിവസവും ക്‌ളിക്ക് ചെയ്താൽ അതത് ദിവസം എവിടെ പോയെന്ന് അറിയാൻ സാധിക്കും. അതിൽ തന്നെ ‘പ്ലെയ്‌സസ്’ എന്നത് ക്‌ളിക്ക് ചെയ്യുമ്‌ബോൾ നമ്മൾ സന്ദർശിച്ച ഹോട്ടലുകൾ, കടകൾ, വിമാനത്താവളങ്ങൾ തുടങ്ങി എല്ലായിടവും അറിയാൻ സാധിക്കും.
ടൈംലൈൻ ഓൺ/ഓഫ് ആക്കാൻ ഗൂഗിൾ മാപ്പ്‌സ്- സെറ്റിംഗ്‌സ്- പേഴ്‌സണൽ കണ്ടന്റ്- ലൊക്കേഷൻ ഹിസ്റ്ററി എന്ന ഓപ്ഷൻ എടുത്ത് ഓൺ അല്ലെങ്കിൽ ഓഫും ചെയ്യാം.