
ചെന്നൈ: സ്വകാര്യ പാഴ്സൽ ട്രെയിൻ വഴി ചെമ്പു കള്ളക്കടത്തു നടത്തി 108 കോടിയുടെ നികുതി വെട്ടിച്ച സംഘം ജിഎസ്ടി ഇന്റലിജൻസിന്റെ വലയിലായി. ചെന്നൈ റോയപ്പേട്ടയിൽ നിന്നു ഡൽഹിയിലേക്കു സെപ്റ്റംബർ 18നു പോയ ട്രെയിനിൽ (00653) നികുതി വെട്ടിച്ച് പഴയ ലോഹവസ്തുക്കൾ കടത്തിയെന്ന വിവരമാണു നിർണായകമായത്. തുടർന്ന്, 10 കോടിയിലേറെ രൂപ വിലയുള്ള 168 മെട്രിക് ടൺ ലോഹം (പലയിനം) പിടിച്ചെടുക്കുകയും വൻ നികുതിവെട്ടിപ്പ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇതിൽ ഒരാൾ അറസ്റ്റിൽ. ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. സ്വകാര്യവ്യക്തി റെയിൽവേയിൽ നിന്നു പാട്ടത്തിനെടുത്തു സർവീസിനുപയോഗിക്കുന്ന പാഴ്സൽ ട്രെയിനുകൾ വഴി കടത്തുന്ന വസ്തുക്കളുടെ ഭാരം മാത്രമാണു റെയിൽവേ പരിശോധിച്ചിരുന്നത്.
ജിഎസ്ടി രേഖകളോ ഇ–വേ ബില്ലുകളോ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തി. ഈ പഴുതു മുതലെടുത്തായിരുന്നു തട്ടിപ്പ്. നികുതി വെട്ടിക്കാൻ ചെന്നൈയിലെ വിവിധ സംഘങ്ങൾ വൻതോതിൽ ലോഹവസ്തുക്കൾ ട്രെയിൻ വഴി അയച്ചു. ഇതിൽ 70 ശതമാനവും ചെമ്പാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







