video
play-sharp-fill

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകൻ്റെ നില അതീവ ഗുരുതരം; സംഭവത്തിൽ നിക്ഷേപകരെ അണിനിരത്തിയുള്ള കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ച് ഇന്ന്

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകൻ്റെ നില അതീവ ഗുരുതരം; സംഭവത്തിൽ നിക്ഷേപകരെ അണിനിരത്തിയുള്ള കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ച് ഇന്ന്

Spread the love

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ആണ് കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ഉള്ളത്.

സിപിഎം ഭരിക്കുന്ന കോന്നി റീജിയണൽ സഹകരണ ബാങ്ക് 11 ലക്ഷം രൂപയാണ് ആനന്ദന് നൽകാനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം കിട്ടാനുള്ള മറ്റ് നിക്ഷേപകരെ അണിനിരത്തി കോൺഗ്രസ് ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11 മണിയോടെ ആണ് പ്രതിഷേധം.