കൊവിഡ് കാലത്ത് പെരുന്നാളിന് ഇളവ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലപാടുമായി ഐ.എം.എ; നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത് അനാവശ്യവും അനൗചിത്യവും
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: വലിയ പെരുന്നാളിന് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത് അനാവശ്യവും അനുചിതവുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് കണക്കിലെടുത്ത് ഉത്തർ പ്രദേശും ജമ്മു കാശ്മീരും പോലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മതപരമായ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ മൂന്ന് ദിവസം ഇളവ് നൽകിയത് ശരിയല്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നുണ്ട്.
കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും ഐ എം എ പറയുന്നു
‘രാജ്യതാൽപര്യത്തിനും മാനവികതയുടെ ക്ഷേമത്തിനും കൊവിഡിൽ നിന്നും മുക്തി നേടുന്നതിനും ഉത്തരവ് ഉടൻ പിൻവലിക്കണം.
കൊവിഡിനെതിരെ നിലകൊളളാനുളള നിയമപരമായ കടമയിൽ നിന്നും കേരള സർക്കാർ വ്യതിചലിക്കരുതെന്നും ഐഎംഎ അഭ്യർത്ഥിക്കുന്നു.’ എന്നുമാണ് ഐഎംഎ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ തെറ്റിച്ചാൽ സംസ്ഥാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും മടിക്കില്ലെന്നാണ് ഐഎംഎ നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ പെരുന്നാളിന് ഇളവ് നൽകാനുളള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചിരുന്നു.
പെരുന്നാളിനോട് അനുബന്ധിച്ച് രോ?ഗ വ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.ഈ അനുമതി പിൻവലിക്കണമെന്ന് ഐ എം എ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയും കൻവാർ യാത്ര പോലെയുളള ആഘോഷങ്ങൾ നിരോധിച്ചപ്പോൾ ഏറ്റവുമധികം പ്രതിദിന രോഗവ്യാപനമുളള കേരളം ബക്രീദ് കണക്കിലെടുത്ത് ഇളവ് നൽകിയത് തെറ്റാണെന്ന് ട്വീറ്റ് ചെയ്തിരുന്നു. പ്രതിദിന കണക്കനുസരിച്ച് കേരളത്തിൽ ശനിയാഴ്ച 16,148 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 114 മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, മൂന്നു ദിവസത്തേക്ക് കേരളത്തിൽ ലോക്ഡൗണിൽ ഇളവ് നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വിയും രം?ഗത്ത് എത്തിയിട്ടുണ്ട്.
കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബക്രീദ് ആഘോഷങ്ങൾക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങൾ നീക്കിയ സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്നും സിങ്വി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
കാവടി യാത്ര തെറ്റാണെങ്കിൽ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്ന ചോദ്യവും അഭിഷേക് സിങ്വി ഉന്നയിച്ചു. നേരത്തെ ഉത്തർപ്രദേശിലെ കാവടി യാത്ര തീർത്ഥാടനം സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ദേശീയ വക്താവായ അഭിഷേക് സിങ്വിയുടെ പ്രതികരണം.
രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് വക്താവിന്റെ വിമർശം. ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസത്തേക്കാണ് കേരളത്തിൽ ലോക്ഡൗൺ ഇളവ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എല്ലാ വിഭാഗം കടകൾ തുറക്കാൻ അനുമതിയുണ്ട്.
രോഗസ്ഥിരീകരണ നിരക്കുപ്രകാരം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഡി കാറ്റഗറിയിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളോടെയാണിത്.
എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ അവശ്യസാധന കടകൾക്കുപുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക്‌സ് കട, ഫാൻസിക്കട, സ്വർണക്കട എന്നിവ ഞായറാഴ്ച മുതൽ മൂന്നുദിവസം തുറക്കാൻ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു.