
വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി; സ്വമേധയാ കേസെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
സ്വന്തം ലേഖിക
ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി.
എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളില്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ യുപി, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉത്തരവാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി ബാധകമാക്കിയത്.
രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുക, ദേശീയ ഐക്യം തകര്‍ക്കുക, മതവികാരം വ്രണപ്പെടുത്തുക, ഭയപ്പെടുത്തല്‍ തുടങ്ങിയവയില്‍ പരാതിയില്ലാതെ തന്നെ പൊലീസ് കേസെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും ബാധിക്കുകയാണെന്ന് ഉത്തരവില്‍ ജസ്റ്റിസ് കെ എം ജോസഫ്, ബിവി നാഗരത്ന എന്നിവരുള്‍പ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി..
Third Eye News Live
0