സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേരയെ വിളിച്ചുവരുത്തി അപമാനിച്ചതായി പരാതി; കൊണ്ടോട്ടിയിൽ ഷർട്ട് ഊരിപ്പിച്ച് റോഡിലൂടെ നടത്തിയെന്ന് ആരോപണം; സോഷ്യൽമീഡിയയിൽ ചർച്ച

Spread the love

സോഷ്യൽമീഡിയ താരം അലൻ ജോസ് പെരേരയെ മലപ്പുറത്ത് അപമാനിച്ചതായി സോഷ്യൽമീഡിയയിൽ ചർച്ച. മലപ്പുറം കൊണ്ടോട്ടിയിൽ വിവാഹ ആഘോഷങ്ങൾക്കായി ക്ഷണിച്ചുവരുത്തി അലൻ ജോസിനെ ആളുകൾക്ക് മുന്നിൽ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

video
play-sharp-fill

കല്യാണത്തിന് ഗസ്റ്റായി വിളിച്ചു കൊണ്ട് ഷർട്ട് വരെ ഊരിപ്പിച്ചു നടു റോട്ടിലൂടെ ഓടിപ്പിച്ചുവെന്നും പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. അലൻ ജോസ് പെരേരയും പ്രതികരിച്ചിട്ടില്ല. നിരവധി പേരാണ് വീഡിയോയും ഫോട്ടോയും സഹിതം പോസ്റ്റ് ചെയ്യുന്നത്. ഒരാളെ വിളിച്ചുവരുത്തി അപമാനിക്കുന്നത് സംസ്കാരത്തിന് യോജിച്ച നടപടിയല്ലെന്നും എല്ലാവർക്കും ആത്മാഭിമാനമുണ്ടെന്നും പോസ്റ്റുകളിൽ പറയുന്നു.

എന്നാൽ, റീച്ചിനായി അലൻ ജോസ് പെരേര സ്വയം സൃഷ്ടിച്ച സംഭവമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. സോഷ്യൽമീഡിയയിൽ ഏറെപ്പേർ ഫോളോ ചെയ്യുന്ന അലൻ ജോസ് പേരെരയെ ചിലർ പണം നൽകി വിവാഹങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് അതിഥിയായി ക്ഷണിക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബറിടത്തെ വൈറല്‍ താരമാണ് അലന്‍ ജോസ് പെരേര. സിനിമ റിവ്യു പറഞ്ഞ് വൈറലായ അലന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും അഭിനയിച്ചു. നേരത്തെ യൂബർ ഡ്രൈവർ തന്നെ മർദ്ദിച്ചെന്ന പരാതിയുമായി പെരേര എത്തിയിരുന്നു. തന്നെ കാറിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമായിരുന്നു അലന്‍റെ പരാതി.