
“സുസ്ഥിര ജീവിത ശൈലിയിലേയ്ക്കുള്ള ശരിയായ മാറ്റം”… ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഉപോഭോക്തൃ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു; കളക്ട്രേറ്റ് കോൺഫറൻസ് ഹാളായ “വിപഞ്ചികയിൽ” നടന്ന ജില്ലാതല ഉദ്ഘാടനം കോട്ടയം എഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു
കോട്ടയം: ഉപഭോക്താക്കളുടെ അവകാശങ്ങളും കടമകളും സമൂഹത്തെ ഓർമ്മപ്പെടുത്താനും പുതിയ വിപണി സാഹചര്യങ്ങളിൽ എങ്ങനെ ഉത്തരവാദിത്തമുള്ള ഉപഭോക്താവായി മാറാമെന്ന് പൗരന്മാരെ ബോധവല്ക്കരിക്കാനും വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് നടത്താറുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായ ഇന്ന് ലോക ഉപഭോക്തൃ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. “സുസ്ഥിര ജീവിത ശൈലിയിലേയ്ക്കുള്ള ശരിയായ മാറ്റം (A Just Transition To Sustainable Life Style)” എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
“നീതിയുക്തമായ സുസ്ഥിരമായ ഒരു ജീവിതശൈലിയിലേയ്ക്കുള്ള പരിവർത്തനം” പാരിസ്ഥിതിക സുസ്ഥിരതയ്ക്കൊപ്പം ന്യായബോധത്തിനും സാമൂഹിക സമത്വത്തിനും മുൻഗണന നൽകുന്നു. സുസ്ഥിരമായ ഭാവിയുടെ നേട്ടങ്ങൾ തുല്യമായി പങ്കിടുന്നുവെന്നും പരിവർത്തന സമയത്ത് ആരും പിന്നിലല്ലെന്നും ഉറപ്പാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് നടന്ന ലോക ഉപഭോക്തൃ അവകാശ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം എഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളായ “വിപഞ്ചികയിൽ” നടന്ന യോഗത്തിൽ മനുലാൽ വി. എസ്. (ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ പ്രസിഡൻ്റ് കോട്ടയം) അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമം എന്ന വിഷയത്തെ കുറിച്ച് അഡ്വ. വിവേക് മാത്യു വർക്കി (പാനൽ ലോയർ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോട്ടയം) സെമിനാർ അവതരിപ്പിച്ചു. സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം എന്ന വിഷയത്തെ കുറിച്ച് പ്രൊഫസർ ഡോ. ജിജി പി വി (പ്രൊഫസർ & ഡീൻ, സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്സ് , എജി യൂണിവേഴ്സിറ്റി, കോട്ടയം) ക്ലാസ് എടുത്തു.
ഷൈനി പി കെ( ജില്ലാ സപ്ലൈ ഓഫീസർ (I/C), കോട്ടയം) യോഗത്തിൽ സ്വാഗതം അറിയിച്ചു.
കൂടാതെ, ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ബോർഡ് മെമ്പർമാരായ കെ എം ആന്റോ, ശ്രീജിത്ത് എസ് (അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, കോട്ടയം), സഫിയ എ ( ഡെപ്യൂട്ടി കൺട്രോളർ, ലീഗൽ മെട്രോളജി), ജെയിംസ് കലാവടക്കൻ (സംസ്ഥാന ജനറൽ സെക്രട്ടറി, കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് സിറ്റിസൺസ് റൈറ്റ്സ് ഫോറം), പി ഐ മാണി ( ജനറൽ സെക്രട്ടറി, കൺസ്യൂമർ ഗൈഡൻസ് ആൻഡ് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ), ഹലീൽ റഹ്മാൻ ( ജില്ലാ വൈസ് പ്രസിഡന്റ്, കേരള കൺസ്യൂമർ ഫെഡറേഷൻ), രാജി ചന്ദ്രൻ (സംസ്ഥാന ജനറൽ സെക്രട്ടറി, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ) എന്നിവർ യോഗത്തിൽ സംസാരിച്ചു. മനോജ് കുമാർ എം ആർ (ജൂനിയർ സൂപ്രണ്ട്, ജില്ലാ സപ്ലൈ ഓഫീസ്, കോട്ടയം) നന്ദി അറിയിച്ചു.